Advertisment

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിൽ 13 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. 7 പേർ ഐ സി യുവിൽ. രോഗമുക്തരായത് 9 പേർ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  രാജ്യത്ത് ഇന്ന് 13 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 208 ആയി. രാവിലെ 9 പേർ കൂടി രോഗമുക്തരായ വിവരം പുറത്തുവന്നിരുന്നു.

Advertisment

ഇതോടെ രോഗമുക്തരായവരുടെ എണ്ണം 49 ആയി. 159 പേര് നിലവിൽ ചികിത്സയിലുണ്ട്. 7 പേർ തീവ്രപരിചരണ വിഭാഗത്തിലും കഴിയുന്നു. 211 പേർ നിരീക്ഷണ ക്യാമ്പിലും കഴിയുന്നു.

publive-image

സൗദിയിൽ നിന്ന്​ വന്ന രണ്ട്​ കുവൈറ്റികൾ, ഇൗജിപ്​തിൽനിന്ന്​ വന്ന രണ്ട്​ കുവൈറ്റികൾ, ഫ്രാൻസിൽ നിന്ന്​ വന്ന ഒരു കുവൈറ്റി, സൗദിയിൽനിന്ന്​ വന്നവരുമായി സമ്പർക്കം പുലർത്തിയ രണ്ട്​ കുവൈറ്റികൾ, അസർബൈജാനിൽ നിന്ന്​ വന്നവരുമായി ബന്ധം പുലർത്തിയ ഒരു സ്വദേശിയും ഒരു വിദേശിയും, ബ്രിട്ടനിൽനിന്ന്​ വന്നവരുമായി സമ്പർക്കം പുലർത്തിയ കുവൈറ്റി, വൈറസ്​ ബാധിച്ച ഫിലിപ്പീനിയുമായി സമ്പർക്കം പുലർത്തിയ ഇൗജിപ്​തുകാരൻ, വൈറസ്​ ബാധിച്ച സോമാലിയക്കാരനുമായി ബന്ധം പുലർത്തിയ സോമാലിയൻ പൗരൻ എന്നിവർക്കാണ്​ വ്യാഴാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.

ഒരു സ്വദേശിക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ അന്വേഷിച്ചുവരുന്നു.

 

Advertisment