Advertisment

എറണാകുളം ജില്ലാ അസോസിയേഷൻ കുവൈറ്റ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  എറണാകുളം ജില്ലാ അസോസിയേഷൻ, കുവൈറ്റ് ഈ വർഷത്തെ ക്രിസ്മസ് ന്യൂഇയർ ആഘോഷം “താരകം 2020” എന്ന പേരിൽ ജനുവരി 31 നു വൈകിട്ട് 5 മണിമുതൽ അബ്ബാസിയ പാകിസ്ഥാനി ഓസ്ഫോർഡ് സ്കൂളിൽ വച്ച് നടന്നു.

Advertisment

ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധകലാപരിപാടികളോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ ആദ്യന്ത്യം സദസ്സിനു ആസ്വാദകരമായിരുന്നു. തുടർന്ന് പ്രസിഡന്റ് ജിനോ എം.കെ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽജനറൽ സെക്രട്ടറി ജോമോൻ കോയിക്കര സ്വാഗതം ആശംസിച്ചു.

publive-image

മെയിൻസ്പോൺസറായ ഗീതറബ് മെഡിക്കൽ കമ്പനി ഡയറക്ടർ പ്രദീപ് അക്കി, ദാർഅൽ സഹ ക്ലിനിക് അബ്ബാസിയ അസിസ്റ്റൻറ് മാനേജർ പ്രജീ തുടങ്ങിയവർ പങ്കെടുത്തു.

ട്രഷറർ പ്രവീൺ മാടശ്ശേരി, ജനറൽ കോഓർഡിനേറ്റർ ഷോജൻ ഫ്രാൻസിസ്, ഷജിനി അജി മഹിളാവേദി ചെയർപേഴ്സൺ, ബാലവേദി പ്രസിഡണ്ട്ബേസിൽ പോൾ യൂണിറ്റ് കൺവീനർമാരായ, അജി മത്തായി (സാൽമിയ) ജോബിഈരാളി (അബ്ബാസിയ) കിഷോർ കുമാർ (ഫഹാഹീൽ) ധനഞ്ജയൻ (അബ്ബാസിയവെസ്റ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇവന്റ് കൺവീനർബെന്നി തോമസ് നന്ദി രേഖപ്പെടുത്തി. കുവൈറ്റിലെ വിവിധ അസോസിയേഷൻ ഭാരവാഹികളുടെ സാന്നിദ്ധ്യം കൊണ്ട് ചടങ്ങു സമ്പന്നമായിരുന്നു. പുതുവർഷത്തിൽ എറണാകുളം ജില്ലാ അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ രക്ഷാധികാരി സജി വർഗീസിന് നൽകി കൊണ്ട് വൈസ് പ്രസിഡണ്ട്സതീഷ് ടി. കെ. നിർവ്വഹിച്ചു.

ക്രിസ്മസ് ന്യൂ ഇയർആഘോഷത്തിനോടുനുബന്ധിച്ചു പുറത്തിറിക്കിയ സോവനീർ, കൺവീനർ അജിമത്തായി രക്ഷാധികാരി വർഗീസ് പോളിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

publive-image

ജനം ടെലിവിഷൻ അസോസിയേഷനു നൽകിയ സേവനം കണക്കിലെടുത്തുകൊണ്ട്റിപ്പോർട്ടർ സുജിത് സുരേശന് EDA യുടെ ഉപഹാരം ഉപദേശക സമിതി ചെയർമാൻ ജിയോ മത്തായി നൽകി.

പുൽക്കൂട് മത്സരത്തിൽ വിജയികളായ ബെന്നി ചെറിയാൻ, മനോജ് ജെയിംസ്, ബാബു രാജ് എന്നിവർക്കും കരോൾ ഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അബ്ബാസിയ യൂണിറ്റിനും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഫഹാഹീൽ , സാൽമിയ യൂണിറ്റുകൾക്കും. സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിന് ഉള്ള എവറോളിങ്ങ് ട്രോഫി ഫാഹഹീൽ യൂണിറ്റ് കരസ്ഥമാക്കി.

ക്രിസ്മസ് ട്രീ മത്സരത്തിൽ വിജയികളായ ഫഹാഹീൽ, അബ്ബാസിയ യൂണിറ്റുകൾക്കും സമ്മാനങ്ങൾ നൽകി. കോമഡി സ്റ്റാർഫെയിം ജോബി ജോസഫ് നടത്തിയ ജോബിസ് ഷോയും D.K ഡാൻസ് വേൾഡ് ടീംഅവതരിപ്പിച്ച ഡാൻസും പരിപാടികൾക്ക് നിറമേകി.

വിവിധ കമ്മറ്റി അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും മഹിളാവേദി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം കൊടുത്തു. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടുകൂടി ആഘോഷ പരിപാടികൾ സമാപിച്ചു.

Advertisment