Advertisment

കെഐജി എഡ്യൂക്കേഷൻ ബോർഡ് ഇന്റർ മദ്രസ സോക്കർ ഫെസ്റ്റ്: ഇംഗ്ലീഷ് മദ്രസ സാൽമിയ ച്യാമ്പൻമാരായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കേരള ഇസ്ലാമിക്ക് ഗ്രൂപ്പ് എഡ്യൂക്കേഷൻ ബോർഡ്ന് കീഴിലെ മദ്രസകൾ തമ്മിൽ നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക്ക് സ്റ്റഡീസ് സാൽമിയ, അൽ മദ്രസത്തുൽ ഇസ്ലാമിയ അബ്ബാസിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ച്യാമ്പൻമാരായി.

Advertisment

publive-image

രണ്ട് ഗ്രൂപ്പുകളിലായി ലീഗ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ വിദ്യാഭ്യാസവകുപ്പിന് കീഴിലെ ഏഴു മദ്രസകളും മാറ്റുരച്ചു. ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക്ക് സ്റ്റഡീസ് സാൽമിയയിലെ മർസൂഖ് മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും കൂടുതൽ ഗോൾ നേടി അൽ മദ്രസത്തുൽ ഇസ്ലാമിയ അബ്ബാസിയയിലെ രിഫാണ് സ്വാലിഹ് ടോപ് സ്‌കോറർ ആയപ്പോൾ അബ്ബാസിയ മദ്രസയിലെ തന്നെ അബ്ദുൽ ഹാദി മികച്ച ഗോൾ കീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

publive-image

രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയയെ ഒന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക്ക് സ്റ്റഡീസ് സാൽമിയ തന്നെ ച്യാമ്പൻമാരായി. ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക്ക് സ്റ്റഡീസ് സാൽമിയ അയ്യൂബ് മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതെ മദ്രസയിലെ താഹ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടോപ് സ്‌കോററും മുനീർ താഹ മികച്ച ഗോൾ കീപ്പറും ആയി തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് കെ ഐ ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, കെ ഐ ജി എഡ്യൂക്കേഷൻ ബോർഡ് ഡയറക്ർ അബ്ദുൽ റസാഖ് നദുവി, കെ ഐ ജി ഈസ്റ്റ് മേഖല പ്രസിഡണ്ട് റഫീഖ് ബാബു എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. മുഹമ്മദ് ഹാറൂൺ, ശരീഫ് വള്ളോത്ത്, മുനീർ, മിന്ഹാസ് മുസ്തഫ, അസ്‌ലം, ടെറിൻ ടോമി എന്നി റഫറിമാർ ആണ് കളി നിയന്ദ്രിച്ചത്. നജീബ് വി എസ്, ഷാഫി പി ടി, റിഷദിന് അമീർ എന്നിവർ മത്സരത്തിനു നേതൃതം നൽകി.

Advertisment