കുവൈറ്റിൽ ചിത്രീകരിക്കുന്ന ഫീച്ചർ ഫിലിം ‘ദാവീദി’ന്റെ പൂജ നടത്തി

സാജു സ്റ്റീഫന്‍
Friday, April 19, 2019

കുവൈറ്റ്:  ‘വൺ ബ്ലഡ് വൺ ഇന്ത്യ’ ഹ്രസ്വ ചിത്രത്തിൻറെ വിജയത്തിന് ശേഷം ക്യാപ്പിറ്റോൾ സിനിമ ക്ലിക്സ്‌ കുവൈറ്റിൽ ചിത്രീകരിക്കുന്ന ഫീച്ചർ ഫിലിം ‘ദാവീദി’ന്റെ പൂജ നടത്തി.  ബാബു നമ്പൂതിരിയുടെ നേതൃത്ത്വത്തിൽ 2019 ഏപ്രിൽ 16ന്‌ മങ്കഫ്‌ സൺറൈസ്‌ ഇന്റർനാഷനൽ റെസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തിൽ വച്ച് ചടങ്ങ് നിർവഹിച്ചു.

പൂജ ചടങ്ങിൽ ദാവീദിന്റെ നിർമ്മാതാവ്‌ സജീവ്‌ നാരായണൻ ഫസ്റ്റ്‌ ക്ലാപ്പ്‌ നിർവ്വഹിച്ചു. തുടർന്ന് ചിത്രത്തിന്റെ സംവിധായകന്മാരായ മാത്യു സെബാസ്റ്റ്യനും ലിബിൻ കെ ബേബിയും സിനിമയെകുറിച്ച്‌ സംസാരിച്ചു.

ലോക കേരള സഭാ അംഗമായ ബാബു ഫ്രാൻസിസ്‌, ലോക മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജെറാൾ ജോസ്‌, മെഹ്ഫിൽ പ്രൊഡക്ഷ്ൻസ്‌ പ്രൊഡ്യൂസർ സജീൽ മജീദ്‌ എന്നിവർ ആശംസ അർപ്പിച്ചു. ക്യാപിറ്റോൾ സിനിമ ക്ലിക്സ്നു വേണ്ടി ബേസിൽ വർഗ്ഗീസ്‌ കൃതജ്ഞതയും രേഖപ്പെടുത്തി.

സൺറൈസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ദാവീദിന്റെ ചിത്രീകരണം പ്രാരംഭ ദിശയിൽ ആണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

×