Advertisment

കുവൈറ്റില്‍ മഴ തുടരും. വെള്ളപ്പൊക്കത്തില്‍ കനത്ത നഷ്ടം. റോഡുകള്‍ മുങ്ങി വാഹനങ്ങള്‍ വെള്ളത്തിനടിയില്‍. പൊതുമരാമത്ത് മന്ത്രി രാജിവച്ചു. ആളപായമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍

New Update

കുവൈറ്റ്:  ഈയാഴ്ച രണ്ടാം തവണയും തകര്‍ത്തു പെയ്ത മഴയില്‍ കുവൈറ്റിലെ റോഡുകള്‍ വെള്ളത്തിലായി ഉണ്ടായ കനത്ത നാശനഷ്ടങ്ങളുടെ സാഹചര്യത്തില്‍ കുവൈറ്റ് പൊതുമരാമത്ത് വകുപ്പുമന്ത്രി ഹുസാം അല്‍ റുമി രാജിവച്ചു. വെള്ളക്കെട്ടില്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന്റെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് രാജി.

Advertisment

publive-image

ഇന്നലത്തെ കനത്ത മഴയില്‍ ഫാഹേല്‍, ജഹ്ര, മംഗഫ് മേഖലകള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. രാവിലെയും മഴ തുടരുകയാണ്. ശക്തമായ ഇടിമിന്നലും തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ ഒരു ഈജിപ്ഷ്യന്‍ സ്വദേശി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

30 -)൦ നമ്പര്‍ റോഡ്‌ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. നൂറുകണക്കിന് വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. ഓടിച്ചുവരുന്ന വാഹനങ്ങള്‍ പോലും എതിര്‍ ദിശയില്‍ വരുന്ന ശക്തമായ ഒഴുക്കില്‍ പിന്നോട്ടൊഴുകി വെള്ളത്തില്‍ മുങ്ങുന്ന ദൃശ്യങ്ങള്‍ വ്യാപകമാണ്.

രണ്ടു ദിവസം കൂടി മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തുകയാണ്. മുനിസിപ്പാലിറ്റി വകുപ്പും ആരോഗ്യ അഗ്നിശമന സേനാ വിഭാഗങ്ങളും പോലീസും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴയില്‍ ഒഴുകി വരുന്ന വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനങ്ങളുടെ പരാജയമാണ് റോഡില്‍ വെള്ളം ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിന് കാരണം. റോഡ്‌ ഓട നിര്‍മ്മാനങ്ങളിലെ അപാകതകളാണ് ഇതിന് കാരണമായി മാറിയത്.

ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി. കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കൊഴികെ ജനങ്ങളോട് പുറത്തുപോകരുതെന്നാണ് നിര്‍ദ്ദേശം. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏത് സാഹചര്യങ്ങളെ നേരിടാന്‍ അടിയന്തിര വിഭാഗങ്ങളെ സജ്ജമാക്കി നിര്‍ത്താന്‍ വിവിധ വകുപ്പുകള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെടുന്നതിന് ജലവിഭവ വകുപ്പിന്റെ 152 നമ്പരിലെക്കും ഫയര്‍ഫോഴ്സിന്റെ 122 നമ്പരിലെക്കും ബന്ധപ്പെടെണ്ടതാണ്.

Advertisment