Advertisment

കുവൈറ്റില്‍ വെള്ളപ്പൊക്കത്തിലെ ആദ്യ മരണം സ്ഥിരീകരിച്ചു. മുങ്ങിമരിച്ചത് 32 കാരനായ ബിദുനി. മഴ തുടരുന്നു

New Update

കുവൈറ്റ്:  കുവൈറ്റില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 1 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫഹാഹീലില്‍ ഒരു പൌരത്വ രഹിതനാണ് (ബദുനി)യാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. 32 കാരനായ അഹമ്മദ് ബറാക് അല്‍ ഫദലി ആണ് മരിച്ചത്.

Advertisment

publive-image

ഫാഹേലില്‍ മറ്റൊരു ഈജിപ്ഷ്യന്‍ സ്വദേശി കെട്ടിടത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കുവൈറ്റില്‍ രാവിലെയും മഴ തുടരുകയാണ്.

കനത്ത മഴയില്‍ ഫാഹേല്‍, ജഹ്ര, മംഗഫ് മേഖലകള്‍ വെള്ളത്തിനടിയിലാണ്. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതും വെള്ളം കയറിയ ഹൈവേയില്‍ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതും സാധാരണ കാഴ്ചകളായി മാറി.

നിരവധി മേഖലകളില്‍ അധികൃതര്‍ ദുരിതാശ്വാസ ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. വെള്ളത്തില്‍ ഇറക്കുന്നവരെ ഇവിടേക്ക് മാറ്റുകയാണ്.

റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ വിമര്‍ശന വിധേയമായ സാഹചര്യത്തില്‍ കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അല്‍ റുമി ഇന്നലെ രാത്രി രാജിവച്ചിരുന്നു. ജനങ്ങള്‍ക്കുണ്ടായ ദുരന്തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്താണ് രാജി.

Advertisment