Advertisment

ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റ് പ്രവാസ മസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് അഞ്ചിലെ സജീവ അംഗവും മുൻ വെൽഫയർ കൺവീനറും അൽ ഹാനി കൺസ്ട്രക്ഷൻ കമ്പനി ഡ്രാഫ്റ്റ്സ്മാനുമായിരുന്ന കൊട്ടാരക്കര കലയപുരം സ്വദേശി ഷാജിക്കുട്ടി ഗീവർഗ്ഗീസിനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

Advertisment

publive-image

യൂണിറ്റ് കൺവീനർ അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സലിം രാജ് , രാജീവ് സി.ആർ ,മനോജ് ജോർജ് ,തമ്പിലൂക്കോസ്, ജോസഫ് എം ടി, ജേക്കബ്ബ് തോമസ് ,ഷാജൂ എം.ജോസ് ,പ്രശോബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.

ജോജി വി.അലക്സ് സ്വാഗതവും, വിപിൻ നന്ദിയും പറഞ്ഞു. ഷാജിക്കുട്ടി മറുപടി പ്രസംഗം നടത്തി. ഫോക്കസിന്റെ ഉപഹാരം സലിംരാജ് ,ജോസഫ് എം.ടി എന്നിവർ നൽകി.

Advertisment