Advertisment

 ഫോക് കുവൈറ്റ് സ്പോർട്സ് ഡേ സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി:  കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസ്സോസിയേഷൻ (ഫോക്) അംഗങ്ങൾക്കായി സ്പോർട്സ് ഡേ സംഘടിപ്പിച്ചു.

Advertisment

publive-image

കൈഫാൻ അമച്വർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 21 നു വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ ആരംഭിച്ച സ്പോർട്സ് ഡേ, കുവൈറ്റ് വോളീബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ അമീർ അഹമ്മദ് അലി ഉത്‌ഘാടനം ചെയ്തു.

ഫോക്കിന്റെ 3 സോണലുകളിൽ നിന്നായി അഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത കായികമേളയിൽ ഫാഹഹീൽ സോൺ ഓവറോൾ ചാമ്പ്യന്മാരായി. അബ്ബാസിയ സോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ട്രാക്ക് & ഫീൽഡ് മത്സരങ്ങൾക്കൊപ്പം കായിക താരങ്ങളുടെ ആകർഷകമായ മാർച്ച്‌ പാസ്റ്റും അരങ്ങേറി.

Advertisment