Advertisment

ഫോക്ക് ഓണം - ഈദ് ആഘോഷ പരിപാടികൾക്ക് തുടക്കമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:   കുവൈറ്റിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ന്റെ ഈ വർഷത്തെ ഓണം ഈദ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ആദ്യ പരിപാടിയായി ഫോക്ക് സെൻട്രൽ സോൺ നേതൃത്വത്തിൽ ഈദ് -ഓണം സല്ലാപം 2019 സംഘടിപ്പിച്ചു.

Advertisment

publive-image

സെപ്റ്റംബർ 13 ന് റിഗ്ഗയ് അറബിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ സോണലിലെ ഫർവാനിയ, ഫർവാനിയനോർത്ത്, സാൽമിയ, സാൽമിയ ഈസ്റ്റ്‌ എന്നീ നാലു യൂണിറ്റുകളിൽ നിന്നുമായി 300 ൽ അധികം മെമ്പർമാർ പങ്കെടുത്തു. സെൻട്രൽ സോൺ ചുമതലയുള്ള ഫോക്ക് വൈസ് പ്രസിഡന്റ്‌ സുമേഷ് കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽഫോക്ക് പ്രസിഡന്റ്‌ ഓമനക്കുട്ടൻ ഉദ്ഘാടന കർമം നിർവഹിച്ചു.

publive-image

ഫോക്ക് വനിതാ വേദി വൈസ് ചെയർപേഴ്സൺ ശരണ്യ പ്രിയേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് സാൽമിയ യൂണിറ്റ് കൺവീനറും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ വിജയേഷ്‌ കെ വി നന്ദി രേഖപ്പെടുത്തി. ഫോക്ക് ജനറൽ സെക്രട്ടറി സേവ്യർ ആന്റണി, ട്രെഷറർ വിനോജ് കുമാർ, വനിതാ വേദി ട്രഷറർ ഷംന വിനോജ്, ഫോക്ക് ഉപദേശക സമിതി അംഗം പ്രവീൺ അടുത്തില, അനിൽ കേളോത്ത്‌, പ്രശാന്ത് എന്നിവരും വിവിധ യൂണിറ്റ് ഭാരവാഹികളും ആശംസകൾ നേർന്നു സംസാരിച്ചു.

publive-image

ഫോക്ക് രക്ഷാധികാരി ജി വി മോഹൻ, വനിതാ വേദി ജനറൽ കൺവീനർ സജിജ മഹേഷ്‌, ഫർവാനിയ യൂണിറ്റ് കൺവീനർ പ്രമോദ് വി വി, സെക്രട്ടറി രാജേഷ് ടി എ, ഫർവാനിയ നോർത്ത് യൂണിറ്റ് കൺവീനർ സുധീർ മൊട്ടമ്മൽ, സെക്രട്ടറി സൂരജ് പി എം, സാൽമിയ യൂണിറ്റ് സെക്രട്ടറി നിഖിൽ സി എച്ച്, സാൽമിയ ഈസ്റ്റ്‌ യൂണിറ്റ് കൺവീനർ നികേഷ്, സെക്രട്ടറി സൂരജ് കെ വി എന്നിവരും സന്നിഹിതരായിരുന്നു.

publive-image

ഓണ പൂക്കളവും, മാവേലി എഴുന്നള്ളത്തും ,ഫോക്ക് കുടുംബാംഗങ്ങളുടെ വിവിധ നിറപ്പകിട്ടാർന്ന കലാപരിപാടികളും രുചികരമായ ഓണസദ്യയും പരിപാടിക്ക് മാറ്റു കൂട്ടി.

തുടർന്ന് ഫോക്ക് ഫഹാഹീൽ സോൺ ഓണാഘോഷം സെപ്റ്റംബർ 20ന് അൽ നജാത് സ്കൂൾ മംഗഫിൽ വച്ചും , അബ്ബാസിയ സോണൽ ഓണാഘോഷം സെപ്റ്റംബർ 27ന് ഓക്സ്ഫോർഡ് പാകിസ്ഥാനി ഇംഗ്ലീഷ് സ്കൂൾ അബ്ബാസിയയിൽ വെച്ചും സംഘടിപ്പിക്കുന്നു.

Advertisment