ഫ്യൂച്ചര്‍ ഐ തിയേറ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 8, 2018

കുവൈറ്റ്:  ഫ്യൂച്ചര്‍ ഐ തിയേറ്റര്‍ 2019 – 2020 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബര്‍ രണ്ടാം തീയതി സാല്‍മിയയില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് പ്രവീണ്‍ അടുത്തില അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വട്ടിയൂര്‍ക്കാവ് കൃഷ്ണകുമാര്‍ സ്വാഗതം പറയുകയും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ഷമേജ് കുമാര്‍ കെ കെ ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അഡ്വൈസറി ബോര്‍ഡ് അംഗം സതീഷ് വാരിജാക്ഷന്‍ നടകാവലോകനവും ട്രഷറര്‍ ശരത് നായര്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

വനിതാ കണ്‍വീനര്‍ മിനി സതീഷ്‌ നന്ദി പ്രകാശിപ്പിച്ച ചടങ്ങില്‍ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികളുടെ ഏകോപനം രമ്യ രതീഷ്‌ നിര്‍വഹിച്ചു.

ലോക കേരളസഭയുടെ ഭാഗമായി ജനുവരി മാസത്തില്‍ കോഴിക്കോട് വച്ച് നടന്ന അന്താരാഷ്‌ട്ര നാടകോത്സവത്തില്‍ കുവൈറ്റില്‍ നിന്നും ഫ്യൂച്ചര്‍ ഐ തിയേറ്റര്‍ ഒരുക്കിയ ‘ഉഷ്ണമേഖലയിലെ പെണ്‍കുട്ടി’ എന്ന നാടകം അവതരിപ്പിക്കുകയുണ്ടായി.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഷമേജ് കുമാര്‍ കെ കെ, വൈസ് പ്രസിഡന്റ് ഗോവിന്ദ് ശാന്ത, ജനറല്‍ സെക്രട്ടറി വട്ടിയൂര്‍ക്കാവ് കൃഷ്ണകുമാര്‍, ജോയിന്റ് സെക്രട്ടറി ഉണ്ണി കൈമള്‍, ട്രഷറര്‍ ശരത് നായര്‍, ജോയിന്റ് ട്രഷറര്‍ സിനു മാത്യു, വനിതാ കണ്‍വീനര്‍ മിനി സതീഷ്‌, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദീപു മോഹന്‍ദാസ്‌, അനീഷ്‌ അടൂര്‍, അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍ സതീഷ്‌ വാരിജാക്ഷന്‍, മുരളി നായര്‍, ധര്‍മരാജ് മടപ്പള്ളി എന്നിവരെ യോഗം തിരഞ്ഞെടുത്തു.

×