Advertisment

ജികെപിഎ അബ്ബാസിയ സമാഗമത്തോടനുബന്ധിച്ച് ആരോഗ്യ ക്‌ളാസും സംഗീത നിശയും സംഘടിപ്പിക്കുന്നു

author-image
admin
Updated On
New Update

- മുബാറക് കാംബ്രത്ത്

Advertisment

കുവൈറ്റ്:  വിവിധ ഏരിയ സംഗമങ്ങളുടെ ഭാഗമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ നവംബർ 23-നു അബ്ബാസിയ കെ.എ.കെ ഓഡിറ്റോറിയത്തിൽ (ഹൈഡൈന് സമീപം) ഏരിയ സമാഗമം സംഘിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

publive-image

ഉച്ചക്ക് 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ജികെപിഎ അംഗത്വ കാർഡ് വിതരണവും അംഗത്വം എടുക്കാൻ അവസരവും ഉണ്ടായിരിക്കും. നോർക്ക / പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനുള്ള സഹായവും 5 മണിക്ക് ആരോഗ്യ പരിപാലന വിഷയത്തിൽ ഡോ: അമീർ അഹമ്മദിന്റെ പഠന ക്‌ളാസും ഉണ്ടായിരിക്കും.

തുടർന്ന് ഗായകൻ ധനേഷിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരിക്കും. പ്രവാസി പുനരധിവാസത്തെ കുറിച്ച് ബാബുജി ബത്തേരിയുടെ അവതരണവും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യേ എല്ലാ മലയാളികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

Advertisment