Advertisment

ഓണത്തിന് നാട്ടിലേതില്‍ നിന്ന് ഘടകവിരുദ്ധമായി വന്‍ വിലക്കുറവില്‍ ഇന്ത്യന്‍ പച്ചക്കറികള്‍ ലഭ്യമാക്കി കുവൈറ്റില്‍ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓണച്ചന്ത തുടങ്ങി ? ഓഫര്‍ 9, 10 തീയതികളില്‍ മാത്രം ! 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  ഓണമെത്തിയാല്‍ നാട്ടില്‍ പച്ചക്കറികള്‍ക്ക് തീവിലയാണ് കാലങ്ങളായുള്ള പതിവ്.  ഇത്തവണയും അതിനു മാറ്റമില്ല. മിക്ക പച്ചക്കറികള്‍ക്കും 100 രൂപയോ അതിനു മുകളിലോ ആണ് വില.  3 ദിവസം മുമ്പ് വരെ 40 രൂപയ്ക്ക് വിറ്റതിനും ഇപ്പോള്‍ വില 80 ഉം 100 ഉം ആയി.

Advertisment

എന്നാല്‍ ഇതിന് നേരെ ഘടകവിരുദ്ധമാണ് കുവൈറ്റിലെ വിപണി. ഓണമെത്തിയപ്പോള്‍ മലയാളികള്‍ക്ക് ഏറെ ആഹ്ളാദത്തോടെ ഓണം ആഘോഷിക്കാന്‍ വന്‍ വിലക്കുറവില്‍ ഇന്ത്യന്‍ പച്ചക്കറികള്‍ ലഭ്യമാക്കിയിരിക്കുകയാണ് ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ബ്രാന്‍ഡായ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍.

publive-image

ഗ്രാന്‍ഡിന്റെ കുവൈറ്റിലെ മുഴുവന്‍ സ്റ്റോറുകളിലും വന്‍ വിലക്കുറവിലുള്ള ഓണം പച്ചക്കറി, പായസം വിപണിയാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. മിക്ക ഉത്പന്നങ്ങള്‍ക്കും ഏതാണ്ട് പകുതിയോളമാണ് വില.

ഓണ സദ്യ ഒരുക്കാന്‍ വ്യാപകമായി മലയാളികള്‍ വാങ്ങുന്ന ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് 9, 10 തീയതികളില്‍ 490 ഫില്സ് മാത്രമാണ് വില. 800 - 850 ഫില്സ് വരെ വിലയുണ്ടായിരുന്ന പച്ചക്കറികളാണ് 490 ഫില്‍സിന് വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്.

അതോടൊപ്പം വിവിധതരം പായസങ്ങളും കിലോ അളവില്‍ ഇവിടെ വില്‍പ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. ഓണ ദിവസങ്ങളില്‍ പ്രവാസികള്‍ക്ക് ജോലി ഉള്ളതിനാല്‍ ഈ തിരക്കുകള്‍ക്കിടയില്‍ സദ്യ ഒരുക്കലും പായസം തയാറാക്കലുമൊക്കെ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ്. ഇതിന് പരിഹാരമായിട്ടാണ് ഓണത്തിന് നാട്ടിലെ പ്രമുഖ പാചകവിദഗ്ദ്ധരെ തന്നെ കുവൈറ്റിലെത്തിച്ച് തയാറാക്കുന്ന പായസ വിപണി ഒരുക്കിയിരിക്കുന്നത്.

പായസം - വില ഇങ്ങനെ

പാലട - 1.490/ kg

സേമിയ - 1.290/ kg

മാന്‍ഗോ - 1.590/ kg

അടപ്രഥമന്‍ - 1.590/ kg

പരിപ്പ് പായസം - 1.490/ kg

Advertisment