Advertisment

മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ ഐ.സി.എഫ്‌. ഇഫ്‌താര്‍ സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്‌: ഐ.സി.എഫ്‌. കുവൈത്ത്‌ നാഷണല്‍ കമ്മിറ്റി മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സുമായി സഹകരിച്ച്‌ മഹ്‌ബൂലയിലെ ലേബര്‍ കേമ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ഇഫ്‌താര്‍ ശ്രദ്ധേയമായി.  മാസങ്ങളായി തൊഴിലും ശമ്പളവും മുടങ്ങിക്കിടക്കുകയായിരുന്ന നൂറുകണക്കിന്‌ തൊഴിലാളികളാണ്‌ ഇഫ്‌താര്‍ പരിപാടിക്ക്‌ എത്തിച്ചേര്‍ന്നത്‌.

Advertisment

publive-image

ബംഗ്ലാദേശ്‌, ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇഫ്‌താര്‍ സംഗമത്തില്‍ സംബന്ധിച്ചു. നോമ്പുതുറ വിഭവങ്ങള്‍ക്ക്‌ പുറമെ, അരി, പഞ്ചസാര, ഓയില്‍ തുടങ്ങിയ അവശ്യ വിഭവങ്ങളടങ്ങുന്ന കിറ്റും തൊഴിലാളികള്‍ക്ക്‌ വിതരണം ചെയ്യുകയുണ്ടായി. സയ്യിദ്‌ ഹബീബ്‌ ബുഖാരി തങ്ങള്‍ അധ്യക്ഷനായിരുന്നു.

publive-image

ഡോ. മുഹമ്മദ്‌ അമീന്‍ സഖാഫി പരിപാടി ഉദ്‌ഘടനം ചെയ്‌തു. അഡ്വ. തന്‍വീര്‍, ഷുകൂര്‍ മൗലവി കൈപ്പുറം, അബ്ദുല്ല വടകര, അബൂ മുഹമ്മദ്‌, സമീര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ സ്വാദിഖ്‌ തങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. മലബാര്‍ ഗോള്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ വിപിന്‍ സന്നിഹിതനായിരുന്നു.

Advertisment