Advertisment

പി സി ഡബ്ള്യു എഫ് കുവൈറ്റ് ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ് ഘടകം സിറ്റി മേഖല ഇദംപ്രദമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം മെയ് 17നു വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ അബ്ബാസിയ്യ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, 250ഓളം പേർ പങ്കെടുത്ത പരിപാടിക്ക് പ്രസിഡണ്ട് പ്രശാന്ത് കെ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ജനറൽ മാനേജർ റിസ്‌വാൻ അബ്ദുൽഖാദർ പരിപാടി ഉത്ഘാടനം ചെയ്ത് ‘’നോമ്പും ആരോഗ്യവും’’ എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റഡി ക്ലാസ് നടത്തി.

publive-image

പി സി ഡബ്ള്യു എഫ് ജനറൽ സെക്രട്ടറി അഷ്‌റഫ് പി അഡ്വൈസറി ബോർഡ് ചെയർമാൻ കെ കെ ഹംസ, അഡ്വൈസറി ബോർഡ് മെമ്പർ എം പി തങ്ങൾ, സബ് കമ്മിറ്റി കൺവീനർ അഷ്‌റഫ് യു, ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജർ ഷഫാസ് അഹ്‌മദ്‌, എം ഇ എസ് അലുമിനി പ്രതിനിധി മുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മുഹമ്മദ് റഫാഹ് ഖിറാത്ത് നടത്തുകയും പ്രോഗ്രാം കൺവീനർ മുജീബ് എം വി സ്വാഗതം പറയുകയും പ്രോഗ്രാം കോർഡിനേറ്റർ ടി ടി നാസർ നന്ദി പറയുകയും ചെയ്തു.

Advertisment