Advertisment

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈറ്റ് -ചെന്നൈ സര്‍വ്വീസ് ഒക്ടോബര്‍ 15ന്. നവംബര്‍ മുതല്‍ കൊച്ചിയിലേക്കും. 40 കിലോ ലഗേജ് അനുവദിക്കുന്ന ആദ്യ ബജറ്റ് എയര്‍ !

New Update

കുവൈറ്റ്:  ഇന്ത്യയിലെ ഏറ്റവും വലിയ ചെലവു കുറഞ്ഞ എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു. പത്ത് പുതിയ റൂട്ടുകളിലാണ് സര്‍വീസ് ആരംഭിച്ചത്.

Advertisment

publive-image

പുതിയ റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും സര്‍വീസുകള്‍. കുവൈറ്റില്‍ നിന്നും ഇ്ന്ത്യയിലേക്ക് ആരംഭിച്ച സര്‍വ്വീസുകളില്‍ ആദ്യത്തേത് ഒക്ടോബര്‍ 15ന് ആരംഭിക്കും.

publive-image

കുവൈറ്റില്‍ നിന്നും ചെന്നൈയിലേക്കാകും ആദ്യ സര്‍വ്വീസ് ആരംഭിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈനിന്റെ 6-ഇ 1752 വിമാനമാണ് ചെന്നൈയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. കൂടാതെ 2018 നവംബര്‍ മുതല്‍ കുവൈറ്റില്‍ നിന്നും അഹമ്മദാബാദിലേക്കും കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കും ദിവസേനയുള്ള സര്‍വ്വീസുകളും ആരംഭിക്കും. 40 കിലോ ലഗേജ് അനുവദിക്കുന്ന ആദ്യ ബജറ്റ് എയര്‍ എന്ന പ്രത്യേകതയും ഇന്‍ഡിഗോക്കുണ്ട്.

publive-image

കൊച്ചി, അഹമ്മദാബാദ് , ചെന്നൈ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് പ്രവര്‍ത്തനം ആദ്യപടിയായി ആരംഭിക്കുകയെന്ന് ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 15ന് ചെന്നൈയിലേക്കുള്ള സര്‍വ്വീസ് ആരംഭിച്ചതിനു ശേഷം നവംബര്‍ 2ഓടു കൂടി കൊച്ചിയിലേക്കും അഹമ്മദാബാദിലേക്കും സര്‍വ്വീസ് ആരംഭിക്കാനാണ് തീരുമാനം.

publive-image

യാത്രക്കാര്‍ക്ക് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.goindigo.in വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കുവൈറ്റില്‍ നിന്നും ചെന്നൈയിലേക്കും, അഹമ്മദാബാദിലേക്കും, കൊച്ചിയിലേക്കുമുള്ള സര്‍വ്വീസുകള്‍ക്ക് 37 കെഡി മുതലാണ് ടിക്കറ്റ് നിരക്ക് .

publive-image

മറ്റ് എയര്‍ലൈന്‍സുകളെ അപേക്ഷിച്ച് കുറഞ്ഞനിരക്കിലാണ് ഇന്‍ഡിഗോയുടെ സര്‍വീസെന്ന് ഇന്‍ഡിഗോയുടെ ചീഫ് കൊമോഴ്‌സ്യല്‍ ഓഫീസര്‍ വില്യം ബൗള്‍ട്ടര്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ ആകര്‍ഷിച്ച് കൂടുതല്‍ തവണ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ഇന്‍ഡിഗോയുടെ ലക്‌ഷ്യമെന്ന് ഇന്‍ഡിഗോ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വില്യം ബോള്‍ട്ടര്‍ പറഞ്ഞു.

വിമാനക്കമ്പനികളുടെ സീസണ്‍ നോക്കിയുള്ള യാത്രാനിരക്ക് വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ ഇന്‍ഡിഗോ സര്‍വീസിനു കഴിയുമെന്ന് സി ഇ ഓ പി എന്‍ കുമാര്‍ പറഞ്ഞു .

Advertisment