Advertisment

ജോസഫ് അന്നംകുട്ടി ജോസിന് കുവൈറ്റിൽ ഊഷ്മള സ്വീകരണം

New Update

കുവൈറ്റ്:  കുവൈറ്റ് സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക കോൺഫറൻസിൽ മുഖ്യ അതിഥിയായി എത്തിയ ജോസഫ് അന്നംകുട്ടി ജോസിന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്.

Advertisment

publive-image

യുവജനപ്രസ്ഥാന ഭാരവാഹികളും അംഗങ്ങളും കോൺഫറൻസിന്റെ ചുമതലക്കാരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

റേഡിയോ ജോക്കിയും സിനിമാതാരവും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ് ഇന്നും നാളെയുമായി നടക്കുന്ന 'മറുവശം- the other side' എന്ന പരിപാടിക്ക് നേതൃത്വം നൽകും.

ഇന്ന് വൈകിട്ട് ആറുമണിമുതൽ കുട്ടികൾക്കും നാളെ മുതിർന്നവർക്കുമായി ആണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

Advertisment