Advertisment

ആവേശം അലകടലായി. വിദ്യാർഥി സമൂഹത്തെ വിസ്മയിപ്പിച്ച് കുവൈറ്റിൽ ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ പരിപാടി

New Update

കുവൈറ്റ്:  "നിങ്ങൾ നിങ്ങളുടെ ബലഹീനതയിൽ വിഷമിക്കുന്നവർ ആണോ ? എങ്കിൽ അതിനെ നിങ്ങളുടെ ഏറ്റവും വലിയ ശക്തി ആക്കുക. കുടുംബം, കൂട്ടുകാർ, പുസ്തകങ്ങൾ എന്നിവ നിങ്ങളുടെ ജീവിതത്തിൽ ചേർത്തുവയ്ക്കുക. നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിൽ തന്നെ " ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു നിർത്തിയപ്പോൾ സദസ്സിൽ നിന്നും നിലയ്ക്കാത്ത കൈയടി.

Advertisment

publive-image

കുവൈറ്റ് സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ വാർഷിക കോൺഫറൻസ് നോടനുബന്ധിച്ച് പ്രശസ്ത റേഡിയോ ജോക്കിയും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ് നയിച്ച ' മറുവശം - the other side ' ന്റെ ആദ്യ സെഷൻ ആയിരുന്നു വേദി.

11 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെ ആവേശത്തോടെ ചേർത്തുനിർത്തി ആണ് പരിപാടി മുന്നേറിയത്.

തൻറെ സ്വതസിദ്ധമായ ശൈലിയിൽ സരളമായി അതീവ ഗഹനമായ വിഷയങ്ങളെ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചും ചെറുപ്പത്തിൽ താൻ നേരിട്ട ചില അനുഭവങ്ങളെ നർമ്മത്തിന് മേമ്പൊടി ചാലിച്ച് അവതരിപ്പിച്ചും നിമിഷനേരംകൊണ്ട് ജോസഫ് അന്നംകുട്ടി ജോസ് വിദ്യാർത്ഥികളെ കയ്യിലെടുത്തു.

publive-image

ക്ലാസിനു ശേഷം കുട്ടികളുടെ ചോദ്യത്തിനും മറുപടി നൽകിയാണ് അദ്ദേഹം പരിപാടി അവസാനിപ്പിച്ചത്.

ഇടവക വികാരി റവ. ഫാ. ജോൺ ജേക്കബ് , യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറ് വർഗീസ് ജോസഫ്, സെക്രട്ടറി അലക്സ് പോളച്ചിറക്കൽ, ജോയിൻ സെക്രട്ടറി പ്രിൻസ് പൊന്നച്ചൻ ,പ്രോഗ്രാം കൺവീനർ സുബി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടിയുടെ രണ്ടാം ഭാഗം മുതിർന്നവർക്കുള്ള ക്ലാസ് വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ നടത്തപ്പെടും

Advertisment