Advertisment

ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു

New Update

കുവൈറ്റ്:  കേരളത്തിലെ ശ്രദ്ധേയനായ യുവ പ്രഭാഷകൻ ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു.

Advertisment

സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The Other Side - മറുവശം’ എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ ക്ലാസ്സുകൾ നൽകുവാനാണ് അദ്ദേഹം എത്തുന്നത്.

publive-image

ഫെബ്രുവരി 20, 21 തീയതികളിൽ അദ്ദേഹം വിദ്യാർഥികൾക്കും മുതിർന്നവർക്കും ക്ലാസ്സുകൾ നയിക്കും.

എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിയായ ജോസഫ് അന്നംകുട്ടി ജോസ് റേഡിയോ ജോക്കി, സിനിമ അഭിനേതാവ്, എഴുത്തുകാരൻ , പ്രഭാഷകൻ എന്ന നിലയിൽ അദ്ദേഹം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

റേഡിയോ മിർച്ചിയിലെ 'സ്ട്രെയിറ്റ് ഫ്രം ദ ഹാർട്ട്' എന്ന പരിപാടിയുടെ അവതാരകനായ അദ്ദേഹത്തിൻറെ വ്യത്യസ്തമായ അവതരണ ശൈലി യുവാക്കൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗത്തെയും ആകർഷിക്കുന്നു.

'ഞാനാണ് മാറ്റം' എന്ന അദ്ദേഹത്തിൻറെ യൂട്യൂബ് വീഡിയോ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും നിരവധി പേരിൽ സ്വാധീനിക്കുകയും ചെയ്തു.

ഡി സി ബുക്സിന്റെ പ്രസാദനത്തിൽ അദ്ദേഹത്തിൻറെ ഇരുപത്തിയേഴാം വയസ്സിൽ പുറത്തിറങ്ങിയ 'ബറീഡ് തോട്സ് ' , അടുത്തിടെ പുറത്തിറങ്ങിയ 'ദൈവത്തിൻറെ ചാരന്മാർ' എന്ന രണ്ട് ഗ്രന്ഥങ്ങൾ ' ബെസ്റ്റ് സെല്ലേഴ്സ് ' പട്ടികയിൽ ഇടം പിടിച്ചവയാണ്.

2019 ൽ പുറത്തിറങ്ങിയ 'വിജയ് സൂപ്പറും പൗർണ്ണമിയും' എന്ന ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിൻ ഉൾപ്പെടെയുള്ള പല സാമൂഹിക ക്ഷേമ മുന്നേറ്റങ്ങളിലും യാഥാസ്ഥിതിക സമൂഹത്തിന്റെ മുൻവിധികളെ തകർത്തെറിഞ്ഞ് അദ്ദേഹം ഭാഗഭാക്കായി.

2020 ഫെബ്രുവരി മാസം 20നു (വ്യാഴാഴ്ച്ച) വൈകിട്ട് 6 മുതൽ ആറാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് വേണ്ടിയും, 21നു (വെള്ളിയാഴ്ച്ച) രാവിലെ 9:30 മുതൽ മുതിർന്നവർക്ക് വേണ്ടിയുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വെച്ച് നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

ഓൺലൈൻ രെജിസ്ട്രേഷൻ:

കുട്ടികൾക്ക്- https://forms.gle/bBm6QYpSEgxLpLYB6

മുതിർന്നവർക്ക് - https://forms.gle/i3HoFk7VKUPLc41u8

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക -

97218267 / 60323834

Advertisment