Advertisment

മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാർഡ്യവുമായി കല കുവൈറ്റ് മനുഷ്യ മതിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി:  ഭരണഘടന സംരക്ഷിക്കുക, ദേശീയ പൌരത്വ നിയമം റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനുവരി 26-ന് ഒരുക്കുന്ന മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാർഡ്യവുമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്.

Advertisment

publive-image

മംഗഫ് അൽ നജാത്ത് സ്കൂളിൽ നടന്ന പരിപാടിയിൽ പ്രതിജ്ഞ ചൊല്ലിയും, പ്രതീകാത്മകമായി മനുഷ്യ മതിൽ തീർത്തുമാണ് പ്രവർത്തകർ മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.

publive-image

കല കുവൈറ്റ് ജനറൽ സെക്രട്ടറി സികെ നൗഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാലു മേഖലകളിൽ നിന്നുമായി നൂറുകണക്കിനാളുകളാണ് പ്രതീകാത്മ മനുഷ്യ മതിലിൽ പങ്കെടുക്കുവാനായി അണി ചേർന്നത്.

publive-image

Advertisment