Advertisment

കല കുവൈറ്റ് മാതൃഭാഷ സമിതി മാതൃഭാഷ സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി:  കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷ സമിതി മാതൃഭാഷാ സംഗമം 2019 സംഘടിപ്പിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കളിൽ കല കുവൈറ്റ് പ്രസിഡന്റ് ടി വി ഹിക്മത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാഷ സംഗമത്തിൽ പ്രശസ്ത ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകൻ മധുപാൽ മുഖ്യതിഥിയായി പങ്കെടുത്തു.

Advertisment

publive-image

കല കുവൈറ്റ് ജനറൽ സെക്രട്ടറി സൈജു ടി കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാതൃഭാഷാ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ മാതൃഭാഷാസമതി റിപ്പോർട്ട് അവതരിപ്പിച്ചു.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കോർഡിനേറ്റർ ജെ സജി, മാതൃഭാഷാ രക്ഷാധികാരി സമിതിയംഗം അഡ്വ. ജോൺ തോമസ്, മാതൃഭാഷ കേന്ദ്ര സമതിയംഗം സജീവ് പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കല കുവൈറ്റ് ട്രഷറർ നിസാർ കെ വി, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ, അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്, മാതൃഭാഷാ സമിതി കൺവീനർ ജോർജ് തൈമണ്ണിൽ, രക്ഷാധികാരി സമിതിയംഗം സത്താർ കുന്നിൽ, കേന്ദ്ര സമിതിയംഗം ബഷീർ ബാത്ത എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

മാതൃഭാഷാ ക്ലാസ്സുകൾ എടുത്ത അദ്ധ്യാപകരേയും സെന്ററുകൾ അനുവദിച്ചവരേയും ചടങ്ങിൽ മുഖ്യാതിഥി മധുപാൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. മാതൃഭാഷ ക്ലാസ്സുകളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ ചടങ്ങിന് മോടിയേകി.

കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകരും അറുനൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഭാഷാ സ്നേഹികളും പങ്കെടുത്ത ചടങ്ങിന് മാതൃഭാഷാ സമിതി കൺവീനർ അനിൽ കുക്കിരി നന്ദിയർപ്പിച്ച് സംസാരിച്ചു.

Advertisment