Advertisment

കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റിന്റെയും, ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലൈൻസ് കുവൈറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മേഡിക്കൽ ക്യാമ്പ് നൂറുകണക്കിന് ആളുകൾക്ക് പ്രയോജനമായി.

Advertisment

publive-image

മംഗഫ് അൽ നജാത്ത് സ്കൂളിൽ വെച്ചു നടന്ന മെഡിക്കൽ ക്യാമ്പിൽ ഗൈനക്കോളജി, റേഡിയോളജി, ഇഎൻടി, കാർഡിയോളജി, പീഡിയാട്രിക്, ഡയബറ്റോളജി, ഓർത്തോ, ജനറൽ ഫിസിഷ്യൻ, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, നേത്ര വിഭാഗം, ഡെന്റൽ എന്നീ വിഭാഗങ്ങളിലായി നാൽപ്പതിലധികം ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.

ഫഹാഹീൽ ഷിഫ അൽ ജസീറ ആശുപത്രിയുടേയും, അൽ-അമൽ ഒപ്ടികൽസിന്റേയും, കെഒസി ആശുപത്രി റേഡിയോളജി വിഭാഗത്തിലെയും കൂടാതെ കലയുടെ നാലു മേഖലകളിൽ നിന്നുമുള്ള അംഗങ്ങളായ പാരാമെഡിക്കൽ ജീവനക്കാരുടെയും പിന്തുണയോടു കൂടിയാണ് ക്യാമ്പ് ഒരുക്കിയിരുന്നത്.

publive-image

രാവിലെ 8 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പിന്റെ സേവനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള ആയിരത്തോളം ആളുകൾ പ്രയോജനപ്പെടുത്തി.

കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്തിന്റെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഐഡിഎഫ് പ്രസിഡന്റ് ഡോ: സുരേന്ദ്ര നായക് നിർവ്വഹിച്ചു. ഐഡിഎഫ് ജനറൽ സെക്രട്ടറി ഡോ:മോഹൻ റാം, വൈസ് പ്രസിഡന്റ് ഡോ:മധു ഗുപ്ത, വെൽഫെയർ സെക്രട്ടറി ഡോ: സണ്ണി ജോസഫ്, ഡോ: സുഷോവൻ നായർ, ഐഡാക് പ്രതിനിധി ഡോ: പ്രതാപ് ഉണ്ണിത്താൻ, കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു, ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

publive-image

കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ ചടങ്ങിൽ സംബന്ധിച്ചു. ക്യാമ്പുമായി സഹകരിച്ച ഐഡിഎഫ്, ഐഡാക്, ഷിഫ അൽ-ജസീറ ക്ലിനിക്, അമൽ ഒപ്ടിക്കൽസ് എന്നിവർക്കുള്ള കലയുടെ സ്നേഹോപഹാരം ചടങ്ങിൽ വെച്ച് കൈമാറി. കല കുവൈറ്റ് സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിന് മെഡിക്കൽ ക്യാമ്പ് സ്വാഗത സംഘം ചെയർമാൻ പിബി സുരേഷ് നന്ദി രേഖപ്പെടുത്തി.

പിബി സുരേഷ് ചെയർമാനും ജിജൊ ഡൊമിനിക് കൺവീനറുമായുള്ള വിപുലമായ സ്വാഗതസംഘം കമ്മിറ്റിയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പിന്റെ ഭാഗമായി നൂറിലധികം പാരാമെഡിക്കൽ സ്റ്റാഫുകളുടേയും വോളണ്ടിയർമാരുടേയും സേവനം ലഭ്യമാക്കിയിരുന്നു.

 

 

Advertisment