Advertisment

കല കുവൈറ്റ് വഫ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫഹാഹീൽ ഷിഫ അൽ‌ ജസീറ ക്ലിനിക്കിന്റെ സഹകരണത്തോടെ വഫ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

ആരൊഗ്യ സേവന രംഗത്ത് പരിമിതികൾ അനുഭവപ്പെടുന്ന വഫ്ര മേഖലയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള അനേകം ആളുകൾക്ക് പ്രയോജനകരമായി. ക്യാമ്പിൽ 2 ഡോക്ടർമാരുടേയും 9 പാരാമെഡിക്കൽ ജീവനക്കാരുടേയും സേവനം ലഭ്യമാക്കിയിരുന്നു. കൂടാതെ ബ്ലഡ് പ്രഷർ, ഷുഗർ, ഇസിജി തുടങ്ങിയ പരിശോധന സൌകര്യങ്ങളും ഒരുക്കിയിരുന്നു.

publive-image

രാവിലെ 8 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ ജനറൽ മാനേജർ റിസ്വാൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി ഹനീഫ്, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കേന്ദ്രക്കമ്മിറ്റി അംഗം വിവി രംഗൻ മേഖല കമ്മിറ്റി അംഗങ്ങളായ പ്രസീദ് കരുണാകരൻ, ബിജോയി, ജയകുമാർ സഹദേവൻ, അരവിന്ദ് കൃഷ്ണൻ കുട്ടി, സ്റ്റാലിൻ, മുൻ‌ഭാരവാഹി സി‌എസ് സുഗതകുമാർ, വഫ്ര യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്ത്വം നൽകി.

വഫ്ര യൂണിറ്റ് കൺ‌വീനർ ധനീഷ് കുമാർ പരിപാടിക്ക് സ്വാഗതവും യൂണിറ്റ് എക്സിക്യുട്ടീവ് അംഗം മധു വിജയൻ നന്ദിയും രേഖപ്പെടുത്തി. വഫ്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 150 ഓളം ആളുകൾ ക്യാമ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി.

Advertisment