Advertisment

കല കുവൈറ്റ് ഇഎംഎസ്, എകെജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് അനുസ്മരണം: പിഎൻ ഗോപീകൃഷ്ണൻ മുഖ്യാതിഥി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി:  ജനകീയ നേതാക്കളായ ഇഎംഎസ്, എകെജി, വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവ് ബിഷപ്പ് പൗലോസ് മാർ പൗലോസ് എന്നിവരെ അനുസ്മരിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കവിയും സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ പിഎൻ ഗോപീകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

publive-image

മാർച്ച് 29-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. കുവൈറ്റ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ എത്തിച്ചേരും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് താക്സഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 97910261 (അബ്ബസിയ), 67059835 (ഫഹാഹീൽ), 50855101 (സാൽമിയ), 97683397 (അബു ഹലീഫ).

Advertisment