Advertisment

കുവൈറ്റ്‌ കല്പക് 30 -)൦ വാര്‍ഷികം: ചരിത്ര നാടകം 'കുഞ്ഞാലി മരക്കാര്‍' അരങ്ങേറും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌:  1989-ല്‍ സ്ഥാപിതമായി കഴിഞ്ഞ 30 വർഷമായി കുവൈറ്റിലെ നാടക സാഹിത്യ കലാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കല്പക് അതിന്റെ 30-ആം വർഷ പൂർത്തീകരണത്തോടനുബന്ധിച്ച് കുവൈറ്റിലെ മലയാളി പ്രേഷകരുടെ മുന്‍പിലേക്ക് അഭിമാന പുരസ്സരം അവതരിപ്പിക്കുന്നു ചരിത്ര നാടകം “ കുഞ്ഞാലി മരക്കാര്‍ ”.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ സ്റ്റേജില്‍ അവതരിപ്പിച്ച ഷേക്ക്‌സ്പിയറിന്‍റെ വിശ്വവിഘ്യാത നാടകം "ഒഥല്ലോ " കണ്ട് ആസ്വദിച്ച 6000-ല്‍ പരം കുവൈറ്റിലെ പ്രേഷകര്‍ നല്‍കിയ ആത്മ വിശ്വാസത്തിൽ നിന്നുമാണ് കല്പക് ഈ പുതിയ നാടകം കുവൈറ്റിലെ പ്രേഷകരുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. വെനീസ്സിലെ വീരനായ കാപ്പിരി നാവികന്‍റെ കഥ പറഞ്ഞ ഒഥല്ലോയില്‍ നിന്നും പറങ്കി പടയ്‌ക്കെതിരെ പോരാടിയ മലയാള മണ്ണിന്റെ വീര നാവികൻ കുഞ്ഞാലി മരക്കാരുടെ കഥയിലേക്ക് എത്തിയത് തികച്ചും യാദൃശ്ചികം.

ഏപ്രില്‍ 4 വ്യാഴം , 5 വെള്ളി ദിവസ്സങ്ങളില്‍ വൈകുന്നേരം 3:30 pm നും 7:30 pm നും രണ്ടു പ്രദര്‍ശനങ്ങളായിട്ടാണ് നാടകം ക്രമീകരിചിരിക്കുന്നത്. ഖാലിദിയ യൂണിവേഴ്‌സിറ്റി തിയേറ്ററിൽ 1500 ഓളം കാണികൾക്കു ഒരേസമയം നാടകം ആസ്വദിക്കാനുള്ള അവസരമാണ് കൽപക് ഒരുക്കുന്നത്. പാസ്സുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.

കുഞ്ഞാലിമരക്കാരിന്റെ അണിയറ പ്രവർത്തനങ്ങൾ വിശദീകരിക്കുവാനായി ഫെബ്രുവരി 2-നു United Indian School ഓഡിറ്റോറിയത്തില്‍ കല്പക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഥികൾ കുവൈറ്റിലെ പ്രമുഘ മാധ്യമസുഹൃത്തുക്കള്‍, കുവൈറ്റിലെ വിവിധ സംഘടന നേതാക്കളും, അഭ്യുധയ കാംക്ഷികളും പങ്കെടുത്തു.

കല്പക് പ്രസിഡന്റ്‌ പ്രമോദ് മേനോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെ: സെക്രട്ടറി സിജോ വലിയപറമ്പില്‍ സ്വാഗതം ആശംസിച്ചുകൊണ്ട് "കുഞ്ഞാലി മരക്കാരുടെ " വിശേഷങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു.. കല്പക് ഉപദേഷ്ടാവ് ജോണ്‍ തോമസ്‌ കുവൈറ്റിലെ കലാ സാംസ്കാരിക മേഖലയില്‍ പ്രത്യേകിച്ച് നാടക മേഖലയില്‍ കല്പക് നടത്തി വരുന്ന പ്രവർത്തനങ്ങളും സംഭാവനകളും വിവരിച്ചു.

publive-image

കേരളത്തിന്‍റെ ചരിത്ര പുരുഷനായ, ആഴക്കടലിലെ ഗര്‍ജിക്കുന്ന നാവികന്‍, കോഴിക്കോടിന്‍റെ വീരപുത്രന്‍ കുഞ്ഞാലിയുടെ കഥ കുവൈറ്റിലെ നാടക പ്രേമികള്‍ക്കായി അവതരിപ്പിക്കുന്നത്‌ പ്രശസ്ത നാടക സംവിധായകനും, നടനും , ചിത്രകാരനും ആയ വേണു കിഴുത്താണി ആണ്.

തൃശൂര്‍ "നവമിത്ര " നാടക സമി തി ഉടമയാണ് വേണു. കുഞ്ഞാലി മരക്കാരിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് മലയാള സിനിമ നാടക രംഗത്ത്‌ പല സ്ക്രിപ്റ്റ് കളും തയ്യാറാക്കിയ സുനില്‍ കെ ആനന്ദ് ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്. കലാ ര്തനം  ആര്‍ട്ടിസ്റ്റു സുജാതന്‍ മാസ്റ്ററുടെ രംഗ സംവിധാനത്തില്‍, സുനിൽ വാഹിനിയന്റെയും ശശി കോഴഞ്ചേരിയുടെയും സഹ സംവിധാനത്തിലും ആണ് നാടകം തയ്യാറാകുന്നത്.

യാതൊരു വളച്ചുകെട്ടുമില്ലാതെ ചരിത്രത്തോട് തികച്ചും നീതി പുലർത്തുന്ന തരത്തിലുള്ള അവതരണ ശൈലിയാണ് ഈ നാടക സംവിധനത്തിൽ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഉടനീളം 2016- 17- ൽ 70 ഓളം സ്റ്റേജുകളിൽ പ്രേക്ഷകർ സ്വീകരിച്ച കുഞ്ഞാലി മരക്കാർ കുവൈറ്റിലെ നാടക ആസ്വാദകർക്കിടയിൽ, പ്രേത്യേകിച്ചു പുതു തലമുറയ്ക്ക് ഒരു വ്യത്യസ്ത അനുഭവമാകും എന്ന് സംവിധായകൻ ഉറപ്പു നൽകുന്നു.

വാർത്ത സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ നാടകത്തിന്റെ പാസ് പ്രകാശനം കല്പക അഡ്വൈസർ ജോൺ തോമസ് കുവൈറ്റ് ക്നാനായ കൾചറൽ അസോസിയേഷൻ പ്രസിഡന്റ് റെജി അഴക്കേടത്തിനു നൽകിക്കൊണ്ട് നിർവഹിച്ചു. നാടകത്തിന്റെ ആദ്യ പാസ് ജോൺ തോമസിൽ നിന്നും ആലുവ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഖാസ്സിം ഏറ്റുവാങ്ങി.

പ്രോഗ്രാം കൺവീനേഴ്‌സ് ജോസഫ്‌ കണ്ണങ്കര പ്രദീപ്‌ മേനോന്‍, അഡ്വൈസറി ബോർഡ് അംഗം ചന്ദ്രൻ പുത്തൂർ, വനിത സെക്രട്ടറി അംബിക മുകുന്ദന്‍, KDNA പ്രസിഡന്റ് ഇല്ലിയാസ്, FOLK പ്രസിഡന്റ് ഓമനക്കുട്ടൻ, ആലപ്പുഴ അസോസിയേഷൻ പ്രസിഡന്റ് രാജീവ് നാടുവിലേമുറി, KMCC Gen: സെക്രട്ടറി ബഷീർ ബത്ത, NSS പ്രസിഡന്റ് പ്രസാദ് പദ്മനാഭൻ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ട്രഷറർ ലിജോ ജോസ് കടന്നു വന്ന എല്ലാ അതിഥികൾക്കും കൽപകിന്റെ പേരിലുള്ള നന്ദി അറിയിച്ചു. കല്പക് ഒരുക്കിയ അത്താഴ വിരുന്നോടെ വാര്‍ത്താ സമ്മേളനം അവസാനിക്കുകയും നാടകത്തിന്‍റെ റിഹേര്‍സല്‍ സജീവമായി തുടരുകയും ചെയ്തു.

Note: 30 ആം വാർഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സ്മരണിക, മറ്റു "സ്‌പോൺസർഷിപ്" നായി ബന്ധപെടുക.

സിജോ വലിയപറമ്പിൽ : 65148762

For Passes:

അബ്ബാസിയ : 98764331, 97952128

ഫഹാഹീൽ: 99383096

സാൽമിയ : 97799725

Advertisment