Advertisment

കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ മൂന്നാം വാർഷികം "കോട്ടയം മഹോത്സവം 2020" ജനുവരി 31 ന്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റി സിറ്റി:  കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (കെഡിഎകെ) മൂന്നാം വാർഷികം ജനുവരി 31 നു ഇന്റഗ്രേറ്റഡ് ഇന്ത്യൻസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

"കോട്ടയം മഹോത്സവം 2020 എന്ന് നാമകരണത്തിൽ നടത്തപ്പെടുന്ന പരിപാടികൾ ഉച്ച കഴിഞ്ഞു 2:30 ന് ആരംഭിക്കും.

publive-image

ഫുട്പ്രിന്റ്‌സ് 2020 എന്ന പേരിൽ സിനിമാറ്റിക് ഡാൻസ് മത്സരവും, പൊതു സമ്മേളനവും, സിനിമാ പിന്നണി ഗായകൻ അനൂപ് ശങ്കർ, രൂപാ രേവതി എന്നിവർ നേതൃത്വം നൽകുന്ന സംഗീത വിരുന്നിൽ സുമേഷ് ആനന്ദ്-കീബോർഡ്, ജാഫർ ഹനീഫ- ഡ്രം, ജാക്സൺ സെബാസ്റ്റ്യൻ-ഗിറ്റാർ എന്നിവർ ബാന്റ് കൈകാര്യം ചെയ്യുന്നു.

സിനി-സീരിയൽ താരം ലിന്റു റോണി നേത്രുത്വം നൽകുന്ന നൃത്യ സന്ധ്യയും കലാഭവൻ സുധീഷ് ഒരുക്കുന്ന ഹാസ്യ പരിപാടികളും അരങ്ങേറും.

ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് ജനുവരി 27 ന് നടത്തിയ പത്രസമ്മേളനത്തിൽ കെഡിഎകെ പ്രസിഡന്റ് സുരേഷ് തോമസ്, സെക്രട്ടറി സിബി തോമസ്, ട്രെഷറർ ബ്രിജേഷ് നാരായണൻ, ജനറൽ കൺവീനർ ഹാരോൾഡ്‌ ജോൺ,

ലേഡീസ് വിങ് ചെയർപേഴ്സൺ ട്രീസാ തോമസ്, പ്രോഗ്രാം കൺവീനർ ജോൺ പി എബ്രഹാം, ഫൗണ്ടർ പ്രസിഡണ്ട് സാം നന്ദിയാട്ട് എന്നിവർ പങ്കെടുത്തു.

Advertisment