Advertisment

'ഹുബ്ബുറസൂല്‍': പൊതു സമ്മേളനം നവംബര്‍ 22ന് കുവൈറ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) വെസ്റ്റ് മേഖല ഹുബ്ബുറസൂല്‍ പൊതുസമ്മേളനം നവംബർ 23 ൽ നിന്നും ഒരു ദിവസം നേരത്തേ ആക്കി നവംബർ 22 നു സംഘടിപ്പിക്കും.

Advertisment

22 നു വ്യാഴാഴ്ച്ച വൈകീട്ട് 5.30 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും.

publive-image

കെ.ഐ.ജി വെസ്റ്റ് മേഖല പ്രസിഡന്റ് പി.ടി ശരീഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തൂവ്വൂര്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിൽ നിന്നുമുള്ള പ്രശസ്ത ഖവാലി ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്‌ബൂർ ടീം പ്രവാചക ഗാനങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ ഖവ്വാലി ഗാനങ്ങളും ഉണ്ടാവും.

പരിപാടിയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മുനീര്‍ മഠത്തില്‍ ജനറൽ കൺവീനർ പറഞ്ഞു.  സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരത്തിനു 97345634 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment