Advertisment

കുവൈറ്റിലെ ഇന്ത്യൻ സ്ത്രീകള്‍ക്കും ബാച്ചിലേഴ്‌സിനും സാലഡ്, ഇന്ത്യൻ ബിരിയാണി പാചക മത്സരങ്ങൾ 23 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കെ കെ എം എ യുടെ ആഭിമുഖ്യത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്ത്രീകൾക്കായി സാലഡ് ഒരുക്കൽ മത്സരവും , ഇന്ത്യൻ ബാച്ചലേഴ്‌സിനായി ഇന്ത്യൻ ബിരിയാണി പാചക മതസരവും സംഘടിപ്പിക്കുന്നു.

Advertisment

23 നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചാണ് പരിപാടി. കെ കെ എം എ യുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്നെറ്റിന്റെ വളണ്ടിയർ ദിനാചരണ ഭാഗമായാണ് മത്സരങ്ങൾ നടത്തുന്നത്.

publive-image

ബിരിയാണി പാചക മത്സരത്തിൽ പങ്കെടുക്കാൻ https://goo.gl/forms/zaTVTmVQ9xlJg5u13 എന്ന ലിങ്ക് വഴിയും സാലഡ് മത്സരത്തിനായി https://goo.gl/forms/i6mYKR5h4FdarjF73 എന്ന ലിങ്ക് വഴിയും പേര് രജിസ്റ്റർ ചെയ്യാം . കൂടുതൽ വിവരങ്ങൾക്, 99483350, /97226792 (ബിരിയാണി ), 96005772 , 97258324 (സാലഡ് )എന്നീ നമ്പറുകളിൽ ബന്ധപ്പെടാം .

സാലഡ് ഒരുക്കുന്നതിനുള്ള മുഴുവൻ ഭക്ഷ്യ വസ്തുക്കളും , ഉപകരണങ്ങളും മത്സരാർത്ഥി തന്നെ കൊണ്ടുവരണം ,തയ്യാറാക്കാനും പ്രദര്ശിപ്പിക്കവുമുള്ള സൗകര്യം സംഘാടകർ ഒരുക്കും. മത്സരാർത്ഥികൾ അന്ന് ഉച്ചകഴിന് രണ്ടരക് മുൻപായി ഹാജരാകണം രണ്ടര മുതൽ മൂന്നര വരെയാണ് സാലഡ് തയാറാക്കാനുള്ള സമയം.

ഒരാൾ ഒരു വിഭവം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ . മൂന്നര മുതൽ നാലുമുതൽ വിധിനിര്ണയം നടക്കും . നാലുമണിമുതൽ തയാറാക്കപ്പെട്ട സാലഡുകളുടെ പ്രദർശനവും ലഖുവിവരണവും നടക്കും.

publive-image

ബാച്ചലേഴ്‌സിനുള്ള ഇന്ത്യൻ ബിരിയാണി മത്സരാർത്ഥികൾ അവരുടെ സ്ഥലത്തുനിന്നു പാചകം ചെയ്തു മത്സര വേദിയിലെക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. മത്സരസ്ഥലത് പാചകം അനുവദിക്കില്ല.

തയ്യാറാക്കിയ ബിരിയാണിമായി ഉച്ചക് 12 മണിക് ഹാജരാകണം . പന്ത്രണ്ടര മുതൽ ഒന്ന് വരെ ഒരുക്കി വെക്കാനുള്ള സമയം . ഒന്നുമുതൽ രണ്ടര വരെ ജഡ്ജിമാരുടെ വിലയിരുത്തൽ . രണ്ടര മുതൽ മൂന്നര വരെ പൊതുജനങ്ങൾക്കുള്ള പ്രദര്ശനം .

ഇരു മത്സരങ്ങളിലും തയാറാക്കിയ വിഭവത്തിന്റെ പേരും ഉപയോഗിച്ച വസ്തുക്കളുടെ വിവരവും അടങ്ങുന്ന കുറിപ്പ് മത്സരാർത്ഥി പ്രദര്ശിപ്പിക്കണം ജേതാക്കൾക് ആകർഷകമായ സമ്മാനം നൽകുമെന്ന് സംഘാടകർ അറിയിച്ചു .

Advertisment