Advertisment

കെ എം മാണിസാറിന് കുവൈറ്റ് പ്രവാസി സമൂഹത്തിൻ്റെ ആദരാഞ്ജലികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കേരള കോൺഗ്രസ് (എം) ചെയർമാനും 1965 മുതൽ പാലായുടെ ജനപ്രതിനിധിയുമായിരുന്ന കെ. എം മാണിസാറിൻ്റെ വേർപാടിൽ കുവൈറ്റ് പ്രവാസി സമൂഹം അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

Advertisment

publive-image

പ്രവാസി കേരള കോൺഗ്രസ് എം കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നുള്ളവർ കെ എം മാണിസാർ നാടിനു നൽകിയ സംഭാവനകളെ അനുസ്മരിച്ചു.

അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ സണ്ണി കുരിശുംമൂട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോർജ് കാഞ്ഞമല സ്വഗതം പറഞ്ഞു. വിവിധ സംഘടനകളിൽ നിന്ന് എബി വാരിക്കാട്, ടി. കെ. സൈജു, സെയ്ദ് നാസർ, സജി തോമസ് മാത്യു, ഖാലിദ് ഹിജി, ബിനോയ്‌ സെബാസ്റ്റ്യൻ, സുബിൻ അറക്കൽ, സുനിൽ തൊടുക, എം പി സെൻ, റോജി മാത്യു എന്നിവർ സംസാരിച്ചു. ടോമി കണിച്ചുകാട്ട് നന്ദിയും പറഞ്ഞു.

Advertisment