Advertisment

കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റിയില്‍ വിജയം ഉറപ്പിച്ച് ഔദ്യോഗിക പക്ഷം. 9 ജില്ലാക്കമ്മിറ്റികള്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം

New Update

കുവൈറ്റ്:  കുവൈറ്റ് കെ എം സി സിയില്‍ ഔദ്യോഗിക പക്ഷം വിജയത്തിലേക്ക്. ഇന്ന് വൈകിട്ട് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷം വ്യക്തമായ മേല്‍ക്കൈ നേടുമെന്നുറപ്പായി.  14 ജില്ലാ കമ്മറ്റികളില്‍ 9 ഉം കയ്യടക്കിയത് ഔദ്യോഗിക വിഭാഗമാണ്‌.

Advertisment

publive-image

വിമതര്‍ നേതൃത്വ൦ നല്‍കുന്ന തങ്ങള്‍ പക്ഷത്തിന് 6 ജില്ലകളെ ലഭിച്ചിട്ടുള്ളൂ. ഭൂരിപക്ഷം മണ്ഡലം കമ്മറ്റികളിലും ഔദ്യോഗിക പക്ഷത്തിന് വ്യക്തമായ മേല്‍ക്കൈയുണ്ട്. വൈകിട്ട് നടക്കുന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന്റെ പാനലില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഔദ്യോഗിക പക്ഷം അവകാശപ്പെടുമ്പോള്‍ തങ്ങള്‍ പക്ഷവും വിജയം അവകാശപ്പെട്ട് രംഗത്തുണ്ട്.

6 മാസം നീണ്ടുനിന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെയാണ് കെ എം സി സി തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് എത്തുന്നത്.  കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ കുവൈറ്റിലെ ഏറ്റവും വലിയ സംഘടനകളിലൊന്ന് കെ എം സി സിയാണ്.

Advertisment