Advertisment

കുവൈറ്റ് ദേശീയ ദിനാഘോഷ ഐക്യ ദാർഢ്യ പ്രചാരണവും രാഷ്ട്രീയ വിശദീകരണ സദസ്സും സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യ ദാർഢ്യ സമ്മേളനത്തിന്റെ പ്രചാരണവും, രാഷ്ട്രീയ വിശദീകരണ സദസ്സും സംഘടിപ്പിച്ചു.

Advertisment

അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് ഖാദർ കൈതക്കാടിന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത് പരിപാടി ഉൽഘാടനം ചെയ്തു.

publive-image

"എഴുപതാണ്ട് പിന്നിട്ട മുസ്ലിം ലീഗ്" എന്ന വിഷയാസ്പദമായി കണ്ണൂർ ജില്ലാ എം.എസ്.എഫ്. ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തി. ഇൻഡോ - കുവൈത്ത് സൗഹൃദ പ്രഭാഷണം ഇ.കെ. മുസ്തഫ കോട്ടപ്പുറവും, മുൻ കേന്ദ്ര മന്ത്രിയും, മുസ്ലിം അഖിലേന്ത്യാ പ്രസിഡന്റുമായിയുന്ന ഇ. അഹമ്മദ് അനുസ്‌മരണ പ്രഭാഷണം അഷ്‌റഫ്‌ തൃക്കരിപ്പൂരും നിർവ്വഹിച്ചു.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, ശഹീദ് പാട്ടില്ലത്ത്, ജില്ലാ പ്രസിഡന്റ് അലി മാണിക്കോത്ത്, സംസ്ഥാന പ്രവർത്തക സമിതി അംഗം ഇഖ്ബാൽ മാവിലാടം, ജില്ലാ വൈസ്: പ്രസിഡന്റ് കെ. പി. കുഞ്ഞബ്ദുള്ള, കാസർഗോഡ് ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സുഹൈൽ ബല്ല, മെഡിക്കൽ വിംഗ് ഉപദേശക സമിതി അംഗം ഡോ: സിറാജ്, സൈനുദ്ദീൻ കടിഞ്ഞിമൂല, അബ്ദുൾ കരീം ഹാജി ഹൈത്തം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മുൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.ടി.പി. അബ്ദുൾ റഹ്മാൻ, സംസ്ഥാന ഭാരവാഹികളായ സിറാജ് എരഞ്ഞിക്കൽ, അബ്ദുൾ റസാഖ് അയ്യൂർ, ശരീഫ് ഒതുക്കുങ്ങൽ, എഞ്ചി: മുഷ്താഖ്, ജില്ലാ സെക്രട്ടറി സുബൈർ കാടങ്കോട് എന്നിവർ സംബന്ധിച്ചു.

മുഖ്യാതിഥി ഷജീർ ഇഖ്ബാലിനുള്ള, തൃക്കരിപ്പൂർ മണ്ഡലം കമ്മിയുടെ മൊമെന്റോ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രവർത്തക സമിതി അംഗം ഇഖ്ബാൽ മാവിലാടം ചടങ്ങിൽ വെച്ച് കൈമാറി.

മണ്ഡലം ഭാരവാഹികളായ സിദ്ധീഖ് കടിഞ്ഞിമൂല, അമീർ കമ്മാടം, ഫാറൂഖ് തെക്കേക്കാട് പ്രവർത്തക സമിതി അംഗങ്ങളായ ഇബ്രാഹിം.പി.പി., മുത്തലിബ് തെക്കേക്കാട്, ഷാഫി ടി.കെ.പി. സമദ് മാണിയാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അബ്ദുൾ ഹഖീം മൗലവി ഖിറാഅത്ത് നടത്തി. മണ്ഡലം ജന: സെക്രട്ടറി റഫീഖ് ഒളവറ സ്വാഗതവും, വൈസ്: പ്രസിഡന്റ് മിസ്ഹബ് മാടമ്പില്ലത്ത് നന്ദിയും പറഞ്ഞു.

Advertisment