Advertisment

കുവൈറ്റ് കെഎംസിസി ദേശീയ ദിന ഐക്യദാര്‍ഢ്യ സമ്മേളനം പ്രൌഡ ഗംഭീരമായ ചടങ്ങുകളോടെ നടന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കുവൈറ്റ് കെ എം സി സിയുടെ കുവൈറ്റ് ദേശീയ ദിന ഐക്യദാര്‍ഢ്യ സമ്മേളനം പ്രൌഡ ഗംഭീരമായ ചടങ്ങുകളോടെ അബ്ബാസിയ മറീനാ ഹാളില്‍ നടന്നു. പ്രതികൂല കാലാവസ്ഥയിലും ഒഴുകിയെത്തിയത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍.  സാദിഖ് ഫാലഹിയുടെ ഖുറാന്‍ പാരായണത്തിനു ശേഷം തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ട ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷം ആയിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്.

Advertisment

publive-image

കെ എം സി സി ജനറല്‍ സെക്രട്ടറി എം കെ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ എം സി സി ദേശീയ പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷം വഹിച്ചു.  ഫര്‍വാനിയ ഗവര്‍ണര്‍ ഓഫീസ് ഡയറക്ടര്‍ ഫവാസ് ന അല്‍ ഷനുഫ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.  പ്രശസ്ത വാഗ്മിയും മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ എം പി അബ്ദുള്‍ സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നേരിടും എന്നും സകല ഭീകരതയ്ക്കുമെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ ഓരോ ഭാരതീയനും ആകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

publive-image

കുവൈറ്റില്‍ പുരോഗതിക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന സേവനങ്ങളെ കുവൈറ്റ് ഭരണകൂടം പ്രശംസിക്കുന്നത് ഇന്ത്യന്‍ ജനതയുടെ ഈ രാജ്യത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരമാണെന്നും ആ അംഗീകാരം പ്രവാസികളുടെ സേവനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയിലെക്ക് ഇന്ത്യന്‍ ജനത കൂടുതല്‍ അടുക്കണം, മറിച്ച് ഗാന്ധിയില്‍ നിന്നകലുന്നത് ഇന്ത്യയുടെ ആത്മാവില്‍ നിന്നുള്ള അകലമായി വേണം കാണാന്‍ എന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയും നെഹ്റുവും അബ്ദുള്‍ കലാം ആസാദും പഠിപ്പിച്ചു തന്ന മതസൌഹാര്‍ദ്ദ മാര്‍ഗ്ഗങ്ങള്‍ പിന്തുടരാന്‍ ഓരോ ഭാരതീയനും ആകണമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ഇ അഹമ്മദ് സാഹിബ് എക്സലന്‍സി അവാര്‍ഡ് മെട്രേ മുഹമ്മദ്‌ ഹാജിക്ക് ചടങ്ങില്‍ വച്ച് നല്‍കി.  കെ എം സി സിയുടെ പുതിയതായി ആരംഭിച്ച വെല്‍ഫെയര്‍ സ്കീമിന്റെ ഉധ്ഗാടനം മുന്‍ പ്രസിഡന്റ് കെ ടി പി അബ്ദുള്‍ റഹിമാന്‍ സാഹിബിന് നല്‍കിക്കൊണ്ട് എം പി അബ്ദുള്‍ സമദ് സമദാനി നിര്‍വഹിച്ചു.

publive-image

തുടര്‍ന്ന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ പ്രസംഗത്തിനായി ക്ഷണിച്ചപ്പോള്‍ കയ്യടികളും മുദ്രാവാക്യ വിളികളും കൊണ്ട് അണികള്‍ ആവേശഭരിതരാകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സംഘര്‍ഷങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ യുവജനങ്ങളെ സജ്ജരാക്കുമ്പോള്‍ മുസ്ലീം ലീഗ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങളിലൂടെ വൈറ്റ് ഗാര്‍ഡുകളെ വാര്‍ത്തെടുക്കുകയാണെന്ന് പി കെ ഫിറോസ് പറഞ്ഞു.

publive-image

കുവൈറ്റ് കെ എം സി സിയുടെ വൈറ്റ് ഗാര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു.  ഗോഡ്സേയെ താണുവണങ്ങി ഗാന്ധിജിയുടെ മുന്നില്‍ നിന്നതിന് ശേഷം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത് പോലെയാണ് 2014 ല്‍ പാര്‍ലമെന്റില്‍ തൊട്ടുവന്ദിച്ചു കടന്നുവന്ന മോഡി ഇന്ത്യയുടെ ആത്മാവിനുനേരെ വെടിയുതിര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്.

publive-image

ഇന്ത്യന്‍ ജനതയ്ക്ക് ഒരു രീതിയിലും ഉള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാതെ കോര്‍പ്പറെറ്റുകള്‍ക്ക് വന്‍ നേട്ടം ഉണ്ടാക്കാനാണ് മോഡി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  വികസന നായകന്‍ എന്ന് പറഞ്ഞ മോഡി ഇന്ന് പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്. ഡോ. മന്‍മോഹന്‍ സിംഗ് ആയിരുന്നു ശരിയെന്നു ലോകം പറയുന്ന കാഴ്ചയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്.

publive-image

കര്‍ഷകരുടെ സബ്സിഡികള്‍ എടുത്തുകളഞ്ഞ് കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന തിരക്കിലാണിന്ന് മോഡി ഗവണ്മെന്റ്.  രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി മാറിയിരിക്കുകയാണ് റാഫേല്‍ അഴിമതി. ബി ജെ പിയുടെ പ്രതിശ്ചായ തകര്‍ന്നിരിക്കുന്ന അവസരത്തിലാണ് തീവ്രവാദ ആക്രമണം നടന്നിരിക്കുന്നത്. ഇത് ചര്‍ച്ച ചെയ്യപ്പെടണം എന്നും ഫിറോസ്‌ പറഞ്ഞു.

publive-image

വിവിധ ജില്ലാക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ അബ്ദുള്‍ സമദ് സമദാനിയെയും ഫിറോസിനെയും ആദരിച്ചു. സിറാജ് ഇരഞ്ഞിക്കല്‍, മുഹമ്മദ്‌ അസ്ലാം, ഹാരിസ് വലിയോത്ത്, കെ ടി എ കരിം, അബ്ദുള്ള ഫര്‍ഹാന്‍ അല്‍ വിനാര്‍ എന്നിവര്‍ സംസാരിച്ചു.

ഷിഫാ അല്‍ ജസീരാ വൈസ് ചെയര്‍മാന്‍ ജസല്‍ എ മജീദിനെയും അഡ്വ. ജോണ്‍ തോമസ്‌, മലബാര്‍ ഗോള്‍ഡ്‌, ജോയ് ആലുക്കാസ്, കാലിക്കറ്റ് ലൈവ് തുടങ്ങിയവര്‍ക്ക് മെമന്ടോ നല്‍കി ചടങ്ങില്‍ ആദരിച്ചു. കെ എം സി ട്രഷറര്‍ എം ആര്‍ നാസര്‍ നന്ദിയും പറഞ്ഞു.

Advertisment