Advertisment

കെ.എം.സി.സി. ചെയ്യുന്ന സേവനങ്ങൾ മഹത്തരം: അബ്ബാസലി തങ്ങൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ മുസ്ലിം ലീഗ് നേതാവും മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റുമായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മാണിയൂർ അഹമ്മദ് മൗലവിയും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദർശിച്ചു.

Advertisment

publive-image

തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി. ചെയ്യുന്ന സേവനങ്ങൾ മഹത്തരമെന്ന് തങ്ങൾ പറഞ്ഞു.

കുവൈത്ത് കെ.എം.സി.സി.ക്ക് നല്ല പ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോകാൻ സൃഷ്ടാവിന്റെ അനുഗ്രഹമുണ്ടാവട്ടെയെന്ന് മാണിയൂർ ഉസ്താദ് പ്രാർത്ഥിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ കേന്ദ്ര പ്രസിഡന്റുമായ കെ.ടി.പി. അബ്ദുറഹിമാൻ സംസ്ഥാന ഭാരവാഹികളായ എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, റസാഖ് അയ്യൂർ വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

Advertisment