Advertisment

കുവൈറ്റ് കെ എം സി സി എറണാംകുളം ജില്ലാ കമ്മിറ്റി നിലവിൽ വന്നു

New Update

അബ്ബാസിയ:  കുവൈറ്റ് കെ എം സി സി എറണാംകുളം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. വി കെ അൻസാർ പറവൂറിനെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കെ എസ് തൽഹത്ത് ജന:സെക്രട്ടറിയായും പി എ മുഹമ്മദ് കോയയെ ട്രഷറ്ർ ആയി തെരഞ്ഞെടുത്തു.

Advertisment

publive-image

എഞ്ചിനിയർ റഹിം സ്റ്റേറ്റ് കൗൺസിലറായും പി എ ജലാലുദ്ദിൻ തങ്ങൾ സീനിയർ വൈസ് : പ്രസിഡന്റ് ആയും പരിദ് അബ്ദുറഹിമാൻ, ആരിഷ് വി അഷ്‌റഫ്, ഹസ്സൻ നൗഷാദ് , എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇബ്രാഹിം സുബൈർ, കെ പി സക്കിർ , എം കെ ഇബ്രാഹിം,ഫൈസൽ ഹംസ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

അബ്ബാസിയ റിതം ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും റിട്ടേണിങ് ഓഫിസർ കൂടിയായ അഡ്വ: പി എം എ സലാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ശറഫുദ്ധീൻ കണ്ണേത്ത്, എം കെ അബ്ദുൽ റസാഖ്, എം ആർ നാസർ, കെ ടി പി അബ്ദുൽ റഹ്മാൻ, സിറാജ് എരഞ്ഞിക്കൽ, സുബൈർ, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു.

Advertisment