Advertisment

കുവൈത്ത് കെ.എം.സി.സി: ഉപതിരെഞ്ഞെടുപ്പ് 'കലാശക്കൊട്ട്' ഇന്ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി:   അഞ്ച് (5) മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ ഉപതിരെഞ്ഞെടുപ്പിന്റെ ആവേശം കുവൈത്തിലും. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കലാശക്കൊട്ട്" സംഘടിപ്പിക്കുന്നു.

Advertisment

publive-image

മഞ്ചേശ്വരത്ത് എം.സി. ഖമറുദ്ദീനും എറണാകുളത്ത് ടി.ജെ.വിനോദും അരൂരിൽ ഷാനിമോൾ ഉസ്മാനും കോന്നിയിൽ പി. മോഹൻ രാജും വട്ടിയൂർകാവിൽ കെ.മോഹൻ കുമാറുമാണ് യു.ഡി.എഫ്. സ്ഥാനാർത്ഥികൾ.

ഇന്ന് വൈകിട്ട് 7 മണിക്ക് അബ്ബാസിയയിലെ കെ.എം.സി.സി. ഹാളിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ പ്രമുഖ യു.ഡി.എഫ്.നേതാക്കൾ സംബന്ധിക്കും.

കുവൈത്തിലെ മുഴുവൻ ഫാഷിസ്റ്റ് വിരുദ്ധ, മതേതര-ജനാധിപത്യ വിശ്വാസികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചി. മുഷ്താഖും വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment