കുവൈറ്റ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി നിലവിൽ വന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 8, 2018

കുവൈറ്റ്:  നേഷണൽ കമ്മറ്റി സെക്രട്ടറി എം.വി ഫാസിൽ കൊല്ലം (കൊയിലാണ്ടി) പ്രസിഡണ്ടായും, മെഹ്ബൂല ഏരിയ പ്രസിഡണ്ടും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായ ഡോ. ഒ.കെ മുഹമ്മദലി ജനറൽ സെക്രട്ടറിയും അസീസ് പേരാമ്പ്ര ട്രഷററുമായി കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി നിലവിൽ വന്നു.

മറ്റു ഭാരവാഹികൾ:

ഫൈസൽ കടമേരി, വി.ടി.കെ മുഹമ്മദ് നാദാപുരം, കരിമ്പൻകണ്ടി ലത്തീഫ് പൂനത്ത്, സൈഫുള്ള പാലോളി (വൈസ് പ്രസിഡണ്ടുമാർ), ഗഫൂർ മുക്കാട്ട്, ഷാനവാസ് കാപ്പാട്, സലാം നന്തി, സലീം എം.എൽ.സി.(സെക്രട്ടറിമാർ). മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പ്രഥമ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിൽ എഞ്ചി.മുഷ്താഖ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

തുടർന്ന് നടന്ന പൊതുപരിപാടി കുവൈത്ത് കെ.എം.സി.സി. പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാസിൽ അദ്ധ്യക്ഷനായിരുന്നു.

മുസ്ലിം ലീഗ് ദേശീയ കൗൺസിലംഗം ഷറഫുദ്ദീൻ കണ്ണേത്ത്, കുവൈത്ത് കെ.എം.സി.സി.ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ.അബ്ദുൾ റസാഖ്, വൈസ് പ്രസിഡണ്ട് അസ്‌ലം കുറ്റിക്കാട്ടൂർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ.മുഹമ്മദലി നന്ദി പറഞ്ഞു.

×