Advertisment

കുവൈത്ത് കെഎംസിസി മെഡിക്കൽ വിംഗ് ആസിഫിനു യാത്രയയപ്പ് നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  കുവൈത്ത് കെ.എം.സി.സി. മെഡിക്കൽ വിംഗിന്റെ സജീവ അംഗവും തിരൂർ മണ്ഡലം ആർട്സ് വിംഗ് കൺവീനറുമായ ആസിഫ് മച്ചിഞ്ചേരി തൂമ്പിൽ തൊഴിൽ കരാർ അവസാനിച്ചതിനാൽ കുവൈത്ത് പ്രവാസം നിർത്തി നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ വിംഗ് യാത്രയപ്പ് നൽകി.

Advertisment

publive-image

മെഡിക്കൽ വിംഗ് ചെയർമാൻ ഷഹീദ് പട്ടില്ലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി കുവൈത്ത് കെ.എം.സി.സി. മുൻ കേന്ദ്ര പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി.സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് എൻ.കെ.ഖാലിദ് ഹാജി, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ.നാസർ, വൈസ് പ്രസിഡണ്ട് ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ എഞ്ചി.മുഷ്താഖ്, ടി.ടി.ഷംസു,

കെ.എം.സി.സി. മലപ്പുറം ജില്ല പ്രസിഡണ്ട് അബ്ദുൽ ഹമീദ് മൂടാൽ, പാലക്കാട് ജില്ലാ പ്രസിഡണ്ട് സലാം പട്ടാമ്പി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദലി, മലപ്പുറം ജില്ല ആക്ടിംഗ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ,പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ള, മെഡിക്കൽ വിംഗ് നേതാക്കളായ മുഹമ്മദ് മനോളി, അറഫാത്ത്, നിഹാസ്, ഷറഫുദ്ദീൻ പൊന്നാനി, അഷ്റഫ് മണ്ണാർക്കാട്, മുഹമ്മദ് കമാൽ,ബഷീർ, ഫസലുറഹ്മാൻ സംസാരിച്ചു.

ആസിഫിനുള്ള ഉപഹാരം ആക്ടിംഗ് പ്രസിഡണ്ട് എൻ.കെ.ഖാലിദ് ഹാജി നൽകി. കുവൈത്ത് കെ.എം.സി.സി.യുടെ വിശിഷ്യ മെഡിക്കൽ വിംഗിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായും ആസിഫ് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. മെഡിക്കൽ വിംഗ് കൺവീനർ അനസ് തയ്യിൽ സ്വാഗതവും ഫൈസൽ.പി. നന്ദിയും പറഞ്ഞു.

Advertisment