Advertisment

കുവൈത്ത് കെ.എം.സി.സി. നാഷണൽ ഡേ സെൽഫി മൽസരം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കെ.എം.സി.സി. ആർട്സ് വിംഗിന്റെ നേതൃത്വത്തിൽ സെൽഫി മൽസരം സംഘടിപ്പിക്കുന്നു. പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം ഒരാൾക്ക് ഒരു സെൽഫി ഫോട്ടോ മാത്രം അയക്കാവുന്നതാണ്.

Advertisment

കുവൈത്തിന്റെ ദേശിയ ദിനവുമായി ബന്ധപ്പെട്ട സെൽഫികളാണ് മൽസരത്തിന് പരിഗണിക്കുക. ഏറ്റവും മികച്ച മൂന്ന് സെൽഫി ഫോട്ടോയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 29 ശനിയാഴ്ച്ചയാണ്.

സെൽഫികൾ 00965-51467346 / 66166938 എന്നീ നമ്പറുകളിൽ അയക്കേണ്ടതാണ്.

Advertisment