Advertisment

സമദ് പൂക്കാട് കുവൈത്ത് കെ.എം.സി.സി. ഓഫീസ് സന്ദർശിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്:  ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സമദ് പൂക്കാട് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസ് സന്ദർശിച്ചു. തുടർന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളും പ്രധാന പ്രവർത്തകരും പങ്കെടുത്ത സ്വീകരണ പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് ഷറഫുദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

<കുവൈത്ത് കെ.എം.സി.സി. നൽകിയ സ്വീകരണത്തിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സമദ് പൂക്കാട് സംസാരിക്കുന്നു>

സമദ് പൂക്കാട് നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ പ്രതിപാദിച്ച് സംസാരിച്ചു. മുൻ കേന്ദ്ര പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എം.ആർ.നാസർ, മുഹമ്മ്ദ് അസ്ലം കുറ്റിക്കാട്ടൂർ, ഹാരിസ് വള്ളിയോത്ത്, ടി.ടി.ഷംസു, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ കൊല്ലം ആശംസകളർപ്പിച്ചു.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് സ്വാഗതവും സെക്രട്ടറി എഞ്ചി.മുഷ്താഖ് നന്ദിയും പറഞ്ഞു.

 

Advertisment