Advertisment

കോന്നി നിവാസി സംഗമം കുവൈറ്റ് ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:   കോന്നി നിവാസി സംഗമം കുവൈറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ അബ്ബാസിയ ഹൈഡെയ്ന്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണാഭമായി കൊണ്ടാടി.  മാവേലിയും പുലികളിയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.

Advertisment

publive-image

പ്രസിഡന്റ് മത്തായി വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു.  രാജു വര്‍ഗീസ്‌ ഉദ്ഘാടന പ്രസംഗം നടത്തി. കെ കെ രാമചന്ദ്രന്‍, പ്രസാദ് കോശി ജോസഫ്, ശ്രീകുമാര്‍ എസ് നായര്‍, ജോണ്‍ മാത്യു, റെജി എം സാമുവല്‍, സുധാ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

publive-image

എയ് ലെന്‍ എലു ജോണിന്റെ പ്രാര്‍ഥനാ ഗാനത്തോടുകൂടിയാണ് പരിപാടി തുടങ്ങിയത്. സെക്രട്ടറി ദീപു പി ദാനിയേല്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്ജ് വര്‍ഗീസ്‌ നന്ദിയും പറഞ്ഞു.

publive-image

Advertisment