Advertisment

കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ജൂൺ 14 ന് വാർഷിക പൊതുയോഗം അബ്ബാസ്സിയയിൽ വച്ച് നടത്തുകയും 2019-20 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 2018-19 വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും യോഗം ഐക്യകണ്ടേനെ പാസ്സാക്കി.

Advertisment

publive-image

പ്രസിഡൻറ് രാജീവ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സാണ്ടർ സ്വാഗതവും, സെക്രട്ടറി ജി ബി ജോൺ നന്ദിയും പറഞ്ഞു.

publive-image

പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ രാജീവ് കൃഷ്ണൻ, ജനറൽ സെക്രട്ടറി അലക്സാണ്ടർ, സെക്രട്ടറി ജിബി ജോൺ, വൈസ് പ്രസിഡന്റ് തോമസ് പണിക്കർ, റെജിമോൻ, ട്രഷറർ സന്തോഷ് കളപില, ജോയിൻറ് ട്രഷറർ, രതീഷ് രവി, ജോയന്റ്‌ സെക്രട്ടറി അൽഅമീൻ, സോണി , മീഡിയ കോഡിനേറ്റർ ഷംന അൽ അമീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായി ശാലു തോമസ്, ബിജു യോഹന്നാൻ, രാജു അലക്സ് , അരുൺ സി. എസ്, രാജു റോയ് , അനീഷ്, ബിനീഷ് എന്നിവരെയും തിരഞ്ഞെടുത്തു. വനിതാ പ്രതിനിധികൾ രജനി, ആശ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisment