കുവൈറ്റ്: ലാൽകെയേർസ്സ് കെയർ ഫോർ കേരളയുടെ ഭാഗമായി ലാൽകെയേർസ്സ് കുവൈറ്റ് സമാഹരിച്ച തുക, പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ഇടപ്പാവൂരിൽ സ്റ്റുഡിയോ നടത്തി വന്നിരുന്ന സതീഷിന് കൈമാറി. സ്റ്റുഡിയോയിലേക്ക് വേണ്ടി അവശ്യ സാധനങ്ങൾ വാങ്ങാനായാണ് ധന സഹായം കൈമാറിയത്.
ഇക്കഴിഞ്ഞ പ്രളയത്തിൽ സതീഷിന്റെ ജീവനോപാധിയായ സ്റ്റുഡിയോയിൽ വെള്ളം കയറി സർവ്വതും നശിച്ചിരുന്നു. ലാൽകെയേർസ്സ് കുവൈറ്റ് പ്രസിഡന്റ് ഷിബിൻലാൽ ഓൾ ഇന്ത്യാ കോഡിനേറ്റർ ഷിഗിന്റെ സാന്നിദ്ധ്യത്തില്‍ തുക കൈമാറി.