Advertisment

വിദേശ കാര്യ വകുപ്പ് മന്ത്രി വി. മുരളീധരന് കുവൈറ്റ് ലോക കേരള സഭാംഗങ്ങൾ കത്ത് നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  വിദേശ കാര്യ വകുപ്പ് മന്ത്രി വി. മുരളീധരന്റെ കുവൈറ്റ് സന്ദർശനത്തെ കുറിച്ച് വാർത്തകൾ പുറത്തു വന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങൾ കത്ത് നൽകി.

Advertisment

publive-image

പ്രവാസി മലയാളി വിഷയങ്ങളുടെ ചർച്ചകൾക്കും നടപടിക്കുമായി കേരള സർക്കാർ രൂപം നൽകിയ ലോക കേരള സഭയിൽ കുവൈറ്റിൽ നിന്നുള്ള മലയാളികളുടെ പ്രതിനിധികളായ ലോക കേരള സഭാംഗങ്ങളെ വിദേശ കാര്യ വകുപ്പു സഹമന്ത്രിയുടെ സന്ദർശനവേളയിലുള്ള യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ,ലോക കേരള സഭാംഗം ബാബു ഫ്രാൻസീസാണ് കത്ത് നൽകിയത്.

കഴിഞ്ഞ വർഷത്തെ വിദേശകാര്യ മന്ത്രിയുടെ സന്ദർശനവേളയിൽ കേരള പ്രവാസി വകുപ്പിൽ നിന്നും കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർക്ക് കത്ത് നൽകിയിട്ടും ലോക കേരള സഭാംഗങ്ങളെ പങ്കെടുപ്പിക്കാത്തത് ഉൾപ്പടെ, എംബസി തുടർന്നു വരുന്ന വിവേചന നടപടികൾ തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി കൂടിയായ ബഹു.മന്ത്രിയുടെ നടപടിയ്ക്കായി കാത്തിരിക്കുകയാണെന്ന് അംഗങ്ങൾ അറിയിച്ചു.

Advertisment