Advertisment

കുവൈറ്റ് എം ഇ എസ് ഭാരവാഹികളെ തിരഞ്ഞെടുത്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  മുസ്‌ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) കുവൈത്ത് കമിറ്റി പ്രസിഡൻറായി മുഹമ്മദ് റാഫിയെയും ജനറല്‍ സെക്രട്ടറിയായി അഷ്‌റഫ്‌ അയ്യൂറിനേയും ട്രഷറരായി അഷ്‌റഫ്.പി ടി യെയും ഇലെക്ഷൻ റിട്ടേർണിംഗ് ഓഫീസർ ഫസീയുള്ളയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്തു.

Advertisment

publive-image

മറ്റു ഭാരവാഹികൾ (വൈസ് പ്രസി)ഡോ മുസ്തഫ ,ഖലീൽ അടൂർ.(സെക്രട്ടറി)റമീസ് സലേഹ്,അൻവർ മൻസൂർ സേട്ട്(ജോ ട്രെഷറർ)ഫിറോസ് കുളങ്ങര.(എഡ്യൂക്കേഷൻ കൺവീനർ ) അസ്‌ലം ഷന്ദന, നെസ്‌ലിൻ നൂറുദീൻ. (കൾച്ചറൽ കൺവീനർ)സുബൈർ.എം എം,മുജീബ് പി പി കെ.(ചാരിറ്റി കൺവീനർ)സാദിഖ് അലി, ഗഫൂർ. (കമ്മ്യൂണിറ്റി ഹെൽത്ത് കൺവീനർ) അർഷാദ്.ടി വി.(മെഡിക്കൽ കൺവീനർ )നസ്രുദീൻ.(ഐ.ടി&സോഷ്യൽ മീഡിയ കൺവീനർ )സഹീർ.എം എം,റയീസ് സലേഹ്. (പബ്ലിക് റീലേഷൻ)സാലെ ബാത്ത.(സ്പോർട്സ് കൺവീനർ )നൗഫൽ,ജസിൻ ജബ്ബാർ.(എംബ്ലോയ്മെന്റ് സെൽ കൺവീനർ )ഉസ്മാൻ കോയ.

ജാബിറിയ മെഡിക്കല്‍ ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ റയീസ് സാലിഹ് യുടെ ഖിറാഹത്തോടെ തുടങ്ങിയ പരിപാടിയിൽ പ്രസിഡണ്ട് സാദിഖലി ആദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അർഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും,ഡോ മുസ്തഫ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാമ്പത്തിക പിന്നോക്ക വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പിലാക്കുവാന്‍ സാധിച്ചുണ്ട്.

കുവൈത്തില്‍ ആദ്യമായി വിദേശി മലയാളികള്‍ക്കിടയില്‍ മെഡിക്കല്‍ ക്യാമ്പും തൊഴില്‍ പരിശീലന കമ്പ്യൂട്ടർ കോഴ്സുകളും ആരംഭിച്ചത് എം.ഇ.എസിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക് സിദീഖ് മദനി, സാലിഹ് ബാത്ത,ഖലീൽ അടൂർ,ബഷീർ ബാത്ത എന്നീവർ ആശംസകൾ നേർന്നു.

അൻവർ മൻസൂർ സേട്ട് നടത്തിയ ക്വിസ് പ്രോഗ്രാം സദസ്സിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി .പരിപാടികൾക്കു റമീസ് സാലിഹ് ,സഹീർ,നെസ്‌ലിൻ നൂറുദീൻ,ഉസ്മാൻ കോയ,നാസർ ഇക്ബാൽ ,ഫിറോസ് കുളങ്ങര ,മുജീബ്,ഗഫൂർ,എന്നിവർ നേതൃത്വം നൽകി.

Advertisment