Advertisment

മലപ്പുറം ജില്ലാ ഫുട്ബോൾ ടീം എംഫാക് കുവൈത്ത് ജേഴ്‌സി പ്രകാശനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  മലപ്പുറം ജില്ലാ പ്രവാസി ഫുട്ബോൾ കൂട്ടായ്മ എംഫാക് കുവൈത്ത് ജേഴ്‌സി പ്രകാശനം ചെയ്തു.

Advertisment

സാൽമിയ ഹാർമണി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ പ്രതിനിധി മൻസൂർ, ഫ്രന്റ്ലൈൻ ലോജിസ്റ്റിക്‌സ് ഗ്രൂപ്പ് പ്രതിനിധി ശിബിലി, നബീൽ, എം ആൻഡ് ജെ ഓയിൽ ഫീൽഡ് സർവീസ് കമ്പനി ഡയറക്ടർ മുസ്തഫ, മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് വാസുദേവൻ മമ്പാട് എന്നിവർ പങ്കെടുത്തു.

publive-image

ജനുവരി 24 മുതൽ മാര്ച്ച് 13 വരെ നടക്കുന്ന കേഫാക് അന്തർ ജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റിൽ മലപ്പുറം ജില്ലാ ടീം പങ്കെടുക്കും. മാസ്റ്റേഴ്സ് ലീഗിൽ തുടർച്ചയായി 3 തവണ ഫൈനലിൽ എത്തിയ മലപ്പുറം ജില്ലാ ടീം ഒരു തവണ ജേതാക്കളും രണ്ട് തവണ റണ്ണർ അപ്പുകളുമായിരുന്നു .

സോക്കര്‍ ലീഗില്‍ ചാമ്പ്യന്‍ പട്ടവും നേടിയിട്ടുണ്ട്. എംഫാക് പ്രസിഡന്റ് അബ്ദുൽ റസാഖ്.കെ.സി, ജനറൽ സെക്രട്ടറി ബേബി നൗഷാദ്, ട്രഷറർ ഉമൈർ അലി, മറ്റു എംഫാക് ഭാരവാഹികളും എംഫാക് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

Advertisment