Advertisment

മലയാളീസ് മാകോ കുവൈറ്റ് പുതുവത്സര - പ്രവർത്തക സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:   മാകോ കുവൈറ്റ് ( മലയാളീസ് അസോസിയേഷൻ & കൾച്ചറൽ ഓർഗനൈസേഷൻ ) പുതുവത്സര - പ്രവർത്തക സംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

31/1/2020 -അബ്ബാസിയ, ഇൻഡോ അറബ് അക്കാദമി ഹാളിൽ വെച്ചു നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകനും, സംഘടനയുടെ രക്ഷാധികാരിയുമായ ബാബു ഫ്രാൻസീസ് അവർകൾ ഭദ്ര ദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു.

publive-image

തദവസരത്തിൽ, ജനറൽ സെക്രട്ടറി മാക്സ്‌വെൽ സ്വാഗതവും,പ്രസിഡണ്ട് ജോൺ മാത്യു അധ്യക്ഷത വഹിച്ചുവൈസ് പ്രസിഡണ്ട് പ്രേംജി, ഷാജിത,  ലത, എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. യോഗത്തിൽ 2020 വർഷത്തെ ഭാരവാഹികൾ ചുമതലകൾ ഏറ്റെടുത്തു

പുതുവർഷ ആഘോഷ പരിപാടിയുടെ ഭാഗമായി കേക്കും, മധുരപലഹാര വിതരണവും നടത്തി. കഴിഞ്ഞ വർഷത്തിൽ കുവൈറ്റ് പ്രവാസികൾക്കിടയിൽ നടത്തിയ വിവിധ സാമൂഹ്യ സേവനങ്ങൾക്ക് ബാബു ഫ്രാൻസിസിനും, മാധ്യമ രംഗത്തെ പ്രവർത്തനത്തിന് അജിത്ത് (വിസ്മയ ഗ്രൂപ്പ്)നും മെമന്റോ നൽകി ആദരിച്ചു.

publive-image

തുടർന്നു നടന്ന ചർച്ചയിൽ സംഘടനയുടെ മുൻപോട്ടുള്ള വളർച്ചയ്ക്ക് വേണ്ടിഎല്ലാ അംഗങ്ങളും അവരവരുടെ നിർദ്ദേശങ്ങൾ പങ്കുവെച്ചു. പുഷ്പ, ജെസ്സി എന്നവരുടെ ഗാന ആലാപനവും നടത്തി.

സൗഹാർദം കുവൈറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ ബിജു കൃഷ്ണ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

Advertisment