Advertisment

കരിപ്പൂരിലേക്ക് കുവൈറ്റിൽ നിന്ന് നേരിട്ട് വിമാനം. എം.ഡി.എഫ് കുവൈറ്റ്‌ ചാപ്റ്റർ എയർലൈനുകളെ സമീപിക്കും

New Update

കുവൈറ്റ്:  കുവൈറ്റിൽ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സർവീസ് നടത്തുന്നതിന് കുവൈറ്റിലെ എയർ ലൈൻ കമ്പനികളെ സമീപിക്കാൻ എം ഡി എഫ് ജനറൽ ബോഡി യോഗം തീരുമാനിച്ചു.

Advertisment

കരിപ്പൂർ എയർപോർട്ടിൽ വൈഡ് ബോഡി എയർക്രാഫ്റ്റുകൾക്ക് ഡിജിസിഎ അനുമതി നൽകിയ സാഹചര്യത്തിലാണ് കുവൈത്തിൽ നിന്നും ഡയറക്ട് വിമാനങ്ങൾ സർവീസ് നടത്തണമെന്ന് അഭ്യർത്ഥിച്ചു കുവൈറ്റ്‌ എയർവേസ് നെയും ജസീറ എയർ വേസ് നെയും സമീപിക്കാൻ കഴിഞ്ഞ ദിവസം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന എംഡിഎഫ് ജനറൽ ബോഡി യോഗം തീരുമാനിച്ചത്.

publive-image

കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത യോഗം പുതിയ നിർവാഹക സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് - അസീസ് തിക്കോടി, ജനറൽ സെക്രട്ടറി - ശ്രീനിഷ് ശ്രീനിവാസൻ , ട്രെഷറർ - ഷംസുദ്ധീൻ ടി.കെ.

ഉപദേശക സമതി അംഗങ്ങളായി കൃഷ്ണൻ കടലുണ്ടി, അൻവർ സയീദ്, ഹമീദ് കേളോത്ത്, സുരേഷ് മാത്തൂർ, സന്തോഷ് പുനത്തിൽ, ബാബുജി ബത്തേരി, ബഷീർ ബാത്ത എന്നിവരെയും യോഗം ചുമതലപ്പെടുത്തി.

വൈസ് പ്രസിഡണ്ട്മാരായി സത്യൻ വരൂണ്ട, ഷൈജിത് കെ, അക്ബർ വയനാട്, അഷറഫ് ചൂരോട്ട് , ജോയൻറ് സിക്രട്ടറിമാരായി ഷാഹുൽ ബേപ്പൂർ, അലക്സ് മാനന്തവാടി, മുസ്തഫ മൈത്രിയും ചുമതലയേറ്റു.

എക്സികൂട്ടിവ് അംഗങ്ങളായി, നിസാർ കെ.വി.,അഷ്‌റഫ് കളത്തോട്, മുഹമ്മദ് മുസ്തഫ, തുളസീധരൻ , സഹീർ ആലക്കൽ, ഇല്ലിയാസ്, നജീബ്.പിവി., ഉബൈദ് സി.കെ., ഷിജിത് കുമാർ ചിറക്കൽ, ടി.മോഹൻരാജ്, എ.എം.ഷംസുദ്ധീൻ, , മുഹമ്മദ് ഇക്ബാൽ, പ്രജു ടി.എം., കളത്തിൽ അബ്ദുറഹ്മാൻ, മുബാറക് കാംബരത്, ഷമീം കെ., സക്കീർ ഹുസൈൻ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisment