Advertisment

ഫ്യൂച്ചർ ഐ തിയേറ്റർ കുവൈറ്റിന്റെ ബാനറിൽ മെഗാഡ്രാമ "ഷുർ ഷോമ്രാട്ട്"

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ഫ്യൂച്ചർ ഐ തിയേറ്റർ കുവൈറ്റിന്റെ ബാനറിൽ മെഗാഡ്രാമ "ഷുർ ഷോമ്രാട്ട് " ‘2020 ജനുവരി 24 വെള്ളിയാഴ്ച ഹവല്ലി ബോയ്സ് സ്കൗട്ട് ഹാളിൽ വെച്ച് അരങ്ങേറുന്നു. പാട്ടിന്റെ സുൽത്താൻ എം. എസ്. ബാബുരാജിന്റെ ജീവിതം ഇതിവൃത്തമായി വരുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡോ. സാംകുട്ടി പട്ടംകരിയാണ് .

Advertisment

publive-image

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തിയറ്റർ ആർട്സിൽ മാസ്റ്റേഴ്സ് ബിരുദവും ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡിയും കരസ്ഥമാക്കിയിട്ടുള്ള ഡോ. സാംകുട്ടി പട്ടംകരി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടക പ്രവർത്തനങ്ങളുമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും കുവൈറ്റിൽ ഇതാദ്യമായാണ് ഇത്തരമൊരു നാടകവുമായി എത്തിച്ചേരുന്നത്.

ഒരു നൂതന ദൃശ്യഭാഷ്യം ഏറ്റവും ജനകീയമായി എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണ് നാടകത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

പ്രദർശനത്തിന് മുന്നോടിയായി കുവൈറ്റിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന, ബാബുരാജ് സംഗീതം നിർവ്വഹിച്ച ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. വൈകുന്നേരം 4 മണിക്കും 7.30 നുമായി രണ്ടു പ്രദർശനങ്ങളിലായി അരങ്ങേറുന്ന നാടകത്തിന്റെ പ്രവേശനം പാസ് മൂലം ആയിരിക്കും.

പാസുകൾ ആവശ്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു – 66880308, 97106957, 66970530, 97298144

Advertisment