Advertisment

എന്‍.എസ്.എസ്.കുവൈറ്റ് സംഘടിപ്പിച്ച മന്നംജയന്തി ആഘോഷം ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  മന്നത്ത് പത്മനാഭന്റെ 142-ാം ജയന്തി ആഘോഷം എന്‍.എസ്.എസ്.കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്.

Advertisment

publive-image

അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ആചാര്യസ്മരണയില്‍ പങ്കെുചേരുന്നതിന് കുവൈറ്റിന്റെ വിവിധ ഏരിയകളില്‍ നിന്നും അംഗങ്ങള്‍ എത്തിയിരുന്നു. മന്നത്തിന്റെയും ചട്ടമ്പിസ്വാമികളുടേയും ചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

publive-image

കശ്യപ വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനും, ദയാനന്ദ സരസ്വതി ശിഷ്യനുമായ വേദപണ്ഡിതന്‍ ആചാര്യശ്രീ രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യാപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍ സ്വാഗത പ്രസംഗം നടത്തിയ സമ്മേളനത്തില്‍ പ്രസിഡന്റ് പ്രസാദ് പത്മനാഭന്‍ അധ്യക്ഷനായിരുന്നു.

publive-image

എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു. പ്രളയക്കെടുതിയില്‍പ്പെട്ട് സര്‍വ്വതും നഷ്ടമായ 97 കുടുംബങ്ങള്‍ക്കുള്ള സഹായധനം വിതരണം ചെയ്തതായും ഭാരവാഹികള്‍ ചടങ്ങില്‍ അറിയിച്ചു. മന്നം ജയന്തിയോടനുബന്ധിച്ച് നിര്‍മ്മിച്ച സ്മരണിക ആചാര്യശ്രീ രാജേഷ് പ്രകാശനം ചെയ്തു.

publive-image

രക്ഷാധികാരി സുനില്‍മേനോന്‍, വനിതാ സമാജം കണ്‍വീനര്‍ ദീപ്തിപ്രശാന്ത്, ട്രഷറര്‍ ഹരികുമാര്‍, ജനം ടിവി മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ജിനേഷ് എന്നിവര്‍ സംസ്‌കാരിക സമ്മേളനത്തില്‍ സംസാരിച്ചു. രാജേഷ് ചേര്‍ത്തല, ഗായന്ത്രി അയ്യര്‍ തുടങ്ങിയ ആറോളം കലാകാരന്മാര്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ആന്റ് മെലോഡിയസ് എന്ന സംഗീതനിശയും ആഘോഷങ്ങളുടെ മാറ്റുകൂട്ടി.

publive-image

publive-image

publive-image

publive-image

Advertisment