Advertisment

പ്രവാസി മലയാളി കുവൈറ്റില്‍ രോഗബാധിതനായി അന്തരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കുവൈറ്റില്‍ ഹൃദ്രോഗബാധയെ തുടര്‍ന്ന്‍ നിര്യാതനായി. കണ്ണൂര്‍ പെരിങ്ങാടി സ്വദേശി അബ്ദുൽ ഗഫൂർ പാറലത്ത് (ഗ്രീൻ ഹൗസ് ഗഫൂർ- പെരിങ്ങാടി) ആണ് മരിച്ചത്.

Advertisment

publive-image

ഹൃദ്രോഗവും തുടർന്ന് ബ്രെയിൻ ഹെമറേജും മൂലം ഏതാനും മാസങ്ങളായി കുവൈറ്റിലെ ചെസ്റ്റ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.  ബുധനാഴ്ച വൈകുന്നേരത്തോടെ രോഗം അതീവഗുരുതരമാകുകയും 11.45 ഓടുകൂടി മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ഭാര്യയും കുവൈറ്റിലുണ്ട്. ഇവര്‍ക്ക് മക്കളില്ല.  സംസ്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് കുവൈറ്റില്‍ സുലൈബിക്കാത്ത് ഖബറിസ്താനിൽ.

ഗ്രീൻ ഹൗസ്‌ ബഷീർ, റഫീഖ്‌ (ടേസ്റ്റി റസ്റ്റാറന്റ്‌ കുവൈത്ത്‌), നസീമ എന്നിവര്‍ സഹോദരങ്ങളാണ്‌.

Advertisment