Advertisment

കുവൈത്ത് മലയാളി നാട്ടിൽ നിര്യാതനായി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്: കുവൈത്തിലെ മുതിർന്ന പൊതു പ്രവർത്തകനും ഭാരതീയ പ്രവാസി പരിഷത്‌, എൻ. എസ്‌. എസ്‌. കുവൈത്ത്‌ മുതലായ സംഘടനകളുടെ സ്ഥാപകരിൽ ഒരാളുമായ മൂവാറ്റുപുഴ ആടൂർ പറമ്പ്‌ ശ്രീലകം വീട്ടിൽ കെ എ എൻ കർത്താ (71 - നാരായണൻ കർത്താ) നാട്ടിൽ നിര്യാതനായി.

publive-image

നിലവിൽ അന്താരാഷ്ട്രാ ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത്‌ ചാപ്റ്റർ വൈസ്‌ ചെയർമാനാണ്. അസുഖത്തെ തുടർന്ന് നാട്ടിൽ ചിൽസയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്‌. ഭാര്യ പരേതയായ ബീന കർത്താ. ഏകമകൾ രശ്മി കുവൈത്തിലാണ്. മരുമകൻ സുഭാഷ്‌.

Advertisment